കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കി മല്‍സരിക്കാന്‍ തത്വത്തില്‍ തീരുമാനമെടുത്ത് സിപിഎം. മമത നേതൃത്വം നല്കുന്ന തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ നേരിട്ട് ഏറ്റുമുട്ടുമ്പോള്‍ ഒറ്റ സീറ്റും ലഭിക്കില്ലെന്ന തിരിച്ചറിവാണ് ഇരുപാര്‍ട്ടികളെയും സഖ്യത്തിന് പ്രേരിപ്പിക്കുന്നത്. സഖ്യം സംബന്ധിച്ച് കോണ്‍ഗ്രസ്സിന്റെയും സിപിഐഎമ്മിന്റെയും സംസ്ഥാന നേതൃത്വങ്ങള്‍ ധാരണയിലായിട്ടുണ്ട്.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരുമിച്ച് നിന്നില്ലെങ്കില്‍ രണ്ട് പാര്‍ട്ടികളും അപ്രസക്തമാകും എന്നാണ് ഇരു പാര്‍ട്ടികളുടെയും സംസ്ഥാന നേതൃത്വങ്ങളുടെ വിലയിരുത്തല്‍. സിപിഎമ്മിനും കോണ്‍ഗ്രസിനും പല മണ്ഡലങ്ങളിലും നില്ക്കാന് സ്ഥാനാര്‍ത്ഥികള്‍ പോലുമില്ല.
പൊതുമിനിമം പരിപാടി രൂപീകരിച്ച് അതിന്റെ അടിസ്ഥാനത്തിലാകും തെരഞ്ഞെടുപ്പിനെ മത്സരിക്കുകയെന്ന് ഇരു പാര്‍ട്ടികളുടെയും സംസ്ഥാന നേതാക്കള്‍ വ്യക്തമാക്കി. ഇന്ന് വൈകിട്ട് കൊല്‍ക്കത്തയില്‍ സഖ്യ രൂപീകരണ നീക്കം പരസ്യമാക്കി ഇരു പാര്‍ട്ടി നേതാക്കളും കൂടിക്കാഴ്ച നടത്തും. മോദിയും അമിത് ഷായും നേരിട്ടാണ് ബംഗാളിലെ തെരഞ്ഞെടുപ്പിന്റെ പ്രചരണം ഏറ്റെടുത്തിരിക്കുന്നത്. ബംഗാളില്‍ ഭരണം ഉറപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: