വയനാട് : യത്തീംഖാനയിലെ പെണ്‍കുട്ടികളെ മിഠായി നല്കി വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന കേസില്‍ മുഖ്യ പ്രതിയെ 15 വര്‍ഷം തടവിന് വിധിച്ചു. കുട്ടമംഗലം സ്വദേശിയായ വിളഞ്ഞിപ്പിലാക്കല്‍ വി.പി. നാസറിനെയാണ് കല്‍പ്പറ്റ പോക്സോ കോടതി തടവ് ശിക്ഷയ്ക്ക് വിധിച്ചത്. 70,000 രൂപ പിഴ നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
2017 മാര്‍ച്ചിലാണ് അനാഥാലത്തിലെ അന്തേവാസിയായ പെണ്‍കുട്ടികള്‍ പ്രീഡനത്തിന് ഇരയായത്. സ്കൂളിലേക്ക് പോവുകയായിരുന്ന ഏഴ് പെണ്‍കുട്ടികളെ കടയിലേക്ക് വിളിച്ചു വരുത്തി മിഠായി നല്കി പ്രലോഭിപ്പിച്ച് പീഡിപ്പിക്കുയായിരുന്നു. സ്കൂളില്‍ ചൈല്‍ഡ് ലൈന്‍ നടത്തിയ കൗണ്‍സിലിങ്ങിനിടെയാണ് പെണ്‍കുട്ടികള്‍ ഇതുസംബന്ധിച്ച് വെളിപ്പെടുത്തിയത്.
ഇതുമായി ബന്ധപ്പെട്ട് 11 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ ആദ്യത്തേതിലാണ് വിധി പ്രസ്താവന നടത്തിയിരിക്കുന്നത്. കേസില്‍ ആറ് പ്രതികളുണ്ട്. അതേസമയം വിചാരണ വേളയില്‍ പെണ്‍കുട്ടികള്‍ കൂറ് മാറിയെങ്കിലും ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ കേസുമായി മുന്നോട്ട് പോവുകയായിരുന്നു.
മൊബൈല്‍, ഡിഎന്‍എ പരിശോധനകള്‍ ഉള്‍പ്പെടെ ശാസ്ത്രീയ അന്വേഷണമാണ് പോലീസ് നടത്തിയത്. പ്രതികളുടെ വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള തൊണ്ടിമുതലുകള്‍ ഫോറന്‍സിക് പരിശോധനയ്ക്കും വിധേയമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: