ബത്തേരി: സംസ്ഥാന പാതായായ ബത്തേരി പുല്‍പ്പള്ളി റോഡിലാണ് കോഴിമാലിന്യം അടക്കം കൊണ്ടുതള്ളുന്നത് പതിവായിരിക്കുന്നത്. കുപ്പാടി മുതല്‍ മൂന്നാംമൈല്‍ വരെയുള്ള ഭാഗത്താണ് മാലിന്യങ്ങള്‍ തള്ളുന്നത്. രാത്രിയുടെ മറവില്‍ വാഹനങ്ങളില്‍ എത്തിച്ചാണ് ചാക്കിലും പ്ലാസ്റ്റിക് കവറുകളിലും മറ്റും നിറച്ച മാലിന്യം പാതയോരത്ത് തള്ളുന്നത്.
കച്ചവടസ്ഥാപനങ്ങളില്‍ നിന്നുമാണ് ഇത്തരത്തില്‍ മാലിന്യം എത്തിച്ച് പാതയോരത്ത് തള്ളുന്നതെന്നാണ് ആക്ഷേപം. മാലിന്യ നിക്ഷേപം വര്‍ദ്ധിച്ചതോടെ അസഹനീയമായ ദുര്‍ഗന്ധമാണ് പ്രദേശത്ത് വമിക്കുന്നത്.
അതിനാല്‍ ഇവിടെ താമസിക്കുന്നവരും ഇതുവഴി യാത്രചെയ്യുന്നവരും ദുരിതത്തിലായിരിക്കുകയാണ്. മഴക്കാല പൂര്‍വ്വ പ്രതിരോധ മാര്‍ഗങ്ങള്‍ ശക്തമായി മുന്നോട്ട് പോകുമ്പോഴാണ് ഇത്തരത്തില്‍ മാലിന്യം പാതയോരത്ത് തള്ളുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: