കൊല്ലം: പള്ളിത്തോട്ടത്ത് നിര്‍മിതികേന്ദ്രത്തിന് സമീപം മാലിന്യം കുമിയുന്നു. മാലിന്യം നീക്കാന്‍ കോര്പ്പറേഷന് അധികൃതര്‍ തയ്യാറാകുന്നില്ലെന്ന് നാട്ടുകാര്‍. മാലിന്യം കെട്ടികിടന്ന് സമീപപ്രദേശങ്ങളില്‍ രൂക്ഷമായ ദുര്‍ഗന്ധമാണ് അനുഭവപ്പെടുന്നത്.
കൊല്ലം തോട് നവീകരണത്തിന്റെ ഭാഗമായി ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്തിരുന്നു. എന്നാല്‍ ലോക്ഡൗണ്‍ കാരണം ബന്ധപ്പെട്ടവര്‍ ഇത് ഉപേക്ഷിച്ചുപോയി. ഇതിന് സമീപമാണ് മാലിന്യം കുന്നുകൂടി കിടക്കുന്നത്. എത്രയും വേഗം മാലിന്യം നീക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: