കാസര്‍കോട്: പഞ്ചായത്ത് വകുപ്പിലെ പെര്‍ഫോമന്‍സ് ഓഡിറ്റ് നിര്‍ത്തലാക്കി ജീവനക്കാരെ പുനര്‍വിന്യസിക്കാനുള്ള നടപടികള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് എന്‍ജിഒ സംഘ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചു. പ്രതിഷേധയോഗം സംസ്ഥാന വൈസ് പ്രസിഡന്റ് പി.പീതാംബരന് ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി സി.വിജയ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാനത്ത് 66 പെര്‍ഫോമന്‍സ് ഓഡിറ്റ് യൂണിറ്റുകളാണ് നിര്‍ത്തലാക്കുന്നത് 600 ലധികം തസ്തികകള്‍ ഇതോടൊപ്പെം ഇല്ലാതാകും. പഞ്ചായ.ത്തുകളിലെ പ്രവര്‍ത്തനങ്ങള്‍ നിരിക്ഷിക്കുന്നതിനും കാര്യക്ഷമത ഉറപ്പു വരുത്തുന്നതിനും ക്രമക്കേടുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന്നും പിഴവുകള്‍ ചൂണ്ടിക്കാണിക്കുന്നതിനും 1997 ല്‍ രൂപീകരിച്ച ചട്ടങ്ങള്‍ പ്രകാരമാണ് പെര്‍ഫോമന്‍സ് ഓഡിറ്റ് നിലവില്‍ വന്നത്.
ഇത് നിര്‍ത്തലാക്കുന്നത് വഴി അഴിമതിക്കും ക്രമക്കേടുകള്‍ക്കുമുള്ള വാതിലുകള്‍ തുറന്നിടുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. തസ്തികകള്‍ വെട്ടിച്ചുരുക്കാനുള്ള രഹസ്യ അജണ്ടയും ഇതിനു പിന്നിലുണ്ട്. പെര്‍ഫോമന്‍സ് ഓഡിറ്റ് നിലനിര്‍ത്തി കൂടുതല്‍ കാര്യക്ഷമവും ഫലപ്രദവുമായ രീതിയില്‍ ഈ സംവിധാനത്തെ മുന്നോട്ടു കൊണ്ടു പോകണമെന്ന് എന്‍ജിഒ സംഘ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: