കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ഇന്നലെ ആര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചിട്ടില്ല. ആര്‍ക്കും കോവിഡ് നെഗറ്റീവായിട്ടുമില്ല. വീടുകളില്‍ 4807 പേരും സ്ഥാപനങ്ങളില്‍ 386 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നീരിക്ഷണത്തിലുള്ളത് 5193 പേരാണ്.
പുതുതായി 504 പേരെ നീരിക്ഷണത്തിലാക്കി. സെന്റിനല്‍ സര്വ്വേയുടേതടക്കം പുതുതായി 50 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 281 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 210 പേര് നീരിക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. ആശുപത്രിയിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പുതുതായി 38 പേരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: