കാസര്‍കോട്: ലോക രാഷ്ട്രങ്ങള്‍ മുഴുവന്‍ ഭാരതത്തിന്റെ കൂടെ നില്ക്കുമ്പോള് ഭാരതത്തിന് എതിരെയുള്ള സമീപനമാണ് ഇവിടുത്തെ കോണ്‍ഗ്രസ്സിനും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കും ഉള്ളതെന്നും ചൈനയോടുള്ള സമീപനത്തില്‍ ഒരു നാണയത്തിന്റെ ഇരു വശങ്ങളാണ് ഇരുകൂട്ടരുമെന്നും ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു. ചൈനയ്ക്കെതിരെ കാസര്‍കോട് നടന്ന പ്രതിഷധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ന് ഭാരതം നേരിടുന്ന വലിയ വെല്ലുവിളി സ്വന്തം രാഷ്ട്രത്തിലെ കോണ്‍ഗ്രസ്സിന്റെയും കമ്മ്യുണിസ്റ്റ് പ്രസ്ഥാനങ്ങളുടെയും ഭാരത വിരുദ്ധതയാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ദേശസ്നേഹികള്‍ ഉയര്‍ത്തി കഴിഞ്ഞു. ബിജെപിയും ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്ന് അദ്ദേഹം പറഞ്ഞു. വീര ജവാന്മാര്ക്ക് അമര്‍ജവാന്‍ സ്തൂപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. അതിനുശേഷം ചൈനയുടെ കൊടിയും ചൈനീസ് പ്രസിഡന്റിന്റെ കോലവും കത്തിച്ചു പ്രതിഷേധിച്ചു.
പരിപാടിയില്‍ സംസ്ഥാന കമ്മറ്റി അംഗം അഡ്വ. ബാലകൃഷ്ണ ഷെട്ടി, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ വേലായുധന് കൊടവലം, സുധാമ ഗോസാഡ, മേഖല വൈസ് പ്രസിഡന്റ് സതീഷ് ചന്ദ്ര ഭണ്ഡാരി, ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.സദാനന്ദറായ്, ജില്ലാ സെക്രട്ടറിമാരായ എന്‍. സതീഷ്, മനുലാല്‍ മേലത്ത്, വിജയകുമാര്‍ റായ്, സവിത ടീച്ചര്‍, എസ്.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി എ.കെ കൈയ്യാര്‍, യുവമോര്‍ച്ച ജില്ലാ അദ്ധ്യക്ഷന്‍ ധനഞ്ജയന് മധൂര്‍, പി.ആര്.സുനില്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
അണങ്കൂര്‍: ബിജെപി കാസര്‍കോട് മുനിസിപ്പല്‍ കമ്മറ്റി അണങ്കൂര്‍ മേഖലയുടെ നേതൃത്തില്‍ വീരമൃത്യു വരിച്ച ഭാരത സൈനികര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. ചൈന വിരുദ്ധ പ്രതിഷേധത്തിന്റെ ഭാഗമായി ചൈനീസ് പതാക അഗ്നിക്കിരയാക്കി. പ്രതിഷേധ പരിപാടി ബിജെപി സംസ്ഥാന സമിതിയംഗം പി.രമേശ് ഉദ്ഘാടനം ചെയ്തു. നഗരസഭ കൗണ്‍സിലര്‍ ശങ്കര അദ്ധ്യക്ഷത വഹിച്ചു. റിട്ട.സൈനികന് ശരത്ത് അണങ്കൂര്‍, ജാനകി, സുനില്‍ ഷെട്ടി, ഗോപാലകൃഷ്ണ, വെങ്കിടേശ്, സതീഷ്, കിരണ്‍, ശങ്കരനായ്ക് തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: