ആലപ്പുഴ: എസ് എന്‍ ഡി പി കണിച്ചുകുളങ്ങര യൂണിയന് സെക്രട്ടറിയും ബിഡിജെഎസ് സംസ്ഥാന സെക്രട്ടറിയുമായ കെ കെ മഹേശനെ യൂണിയന് ഓഫീസില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളാപ്പള്ളി കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന മഹേശന് യോഗം അസിസ്റ്റന്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു.മൈക്രോ ഫിനാന്‍സ് കോഓര്‍ഡിനേറ്റര്‍, ചേര്‍ത്തല യൂണിയന് അഡ്മിനിസ്ട്രേറ്റര്‍ തുടങ്ങിയ പദവികളും വഹിച്ചിരുന്നു.
രാവിലെ പത്ത് മണിയോടെയാണ് മൃതദേഹം കണ്ടത്. മഹേശനെ ഫോണില്‍ വിളിച്ച് കിട്ടാതിരുന്ന ബന്ധു അന്വേഷിച്ചെത്തിയപ്പോഴാണ് ഓഫീസിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മഹേശന്റെ വാഹനം ഓഫീസിന് പുറത്ത് നിര്‍ത്തിയിട്ടിരുന്നു
ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് കെ.കെ. മഹേശന് ജീവനൊടുക്കിയതെന്ന് സൂചന. ഇതു സംബന്ധിച്ച് മഹേശന് എഴുതി ഒപ്പിട്ട കത്ത് ലഭിച്ചു. മാവേലിക്കര യൂണിയനിലെ കേന്നുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ഉന്നതര്‍ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചെന്നും, വ്യാജ മൊഴി രേഖപ്പെടുത്താന്‍ ശ്രമിച്ചെന്നും കത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ എസ് എന്‍ ഡി പി യുടെ പ്രമുഖ നേതാവിന്റെ മരണത്തില്‍ ദുരൂഹത വര്‍ദ്ധിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: