കോഴിക്കോട്: ശ്യാമപ്രസാദ് മുഖര്‍ജി ബലിദാന ദിനത്തോടനുബന്ധിച്ച് ചൈനീസ് ആക്രമണത്തിനെതിരെയും സിപിഎം – കോണ്‍ഗ്രസ്സ് ഇന്ത്യാവിരുദ്ധ നയങ്ങള്‍ക്കെതിരെയും ബിജെപി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രത്യക്ഷ സമരം ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.
ശ്യാമപ്രസാദ് മുഖര്‍ജിയുടെ സ്വപ്നം സാക്ഷാത്കരിക്കുകയാണ് നരേന്ദ്രമോദി സര്‍ക്കാര്‍ എന്ന് അദ്ദേഹം പറഞ്ഞു. നാടിന്റെ ഏകതയ്ക്ക് വേണ്ടി ജീവന് ബലിയര്‍പ്പിച്ച നേതാവാണ് ശ്യാം ബാബു. ശ്യാമപ്രസാദ് മുഖര്‍ജി അന്ന് നെഹ്റു സര്‍ക്കാറിനോട് ആവശ്യപ്പെട്ട് അംഗീകരിച്ചിരുന്നുവെങ്കില്‍ ഇന്ന് ചൈനയും പാകിസ്ഥാനും ഭാരതത്തിനെതിരെ തിരിയില്ലായിരുന്നു. രാജ്യത്തിന്റെ അഖണ്ഡത നിലനില്‍ത്താന്‍ സൈനിക നടപടി ആവശ്യമാണെന്ന് മുഖര്‍ജിയുടെ ആവശ്യം നെഹ്റു നിരാകരിക്കുകയായിരുന്നു അദ്ദേഹം പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. കെ.പി. പ്രകാശ് ബാബു, ജില്ലാ ജനറല്‍ സെക്രട്ടറി എം. മോഹനന്, അഡ്വ.കെ.വി. സുധീര്‍, കെ.പി. വിജയലക്ഷ്മി, എം.രാജീവ് കുമാര്‍, ടി.ചക്രായുധന്‍, വി.കെ. ജയന്,രാമദാസ് മണലേരി, കെ. രജിനേഷ് ബാബു, പി.ഹരിദാസ്, പ്രശോഭ് കോട്ടൂളി, അഡ്വ. രമ്യ മുരളി,ടി.റെനീഷ്, നാരങ്ങയില്‍ ശശിധരന്, പി.എം. ശ്യാമപ്രസാദ്, ശശിധരന് അയനിക്കാട്, ഷാന്‍ കട്ടിപ്പാറ തുടങ്ങിയവര്‍ നേതൃത്വം നല്കി.
ശ്യാമപ്രസാദ് മുഖര്‍ജിയുടെ ഛായാ ചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന ചെയ്താണ് പരിപാടികള്‍ക്ക് തുടക്കമായത്. അന്തരിച്ച മുന്‍ മേയറും ബിജെപി മുന്‍ സംസ്ഥാന സമിതി അംഗവുമായ അഡ്വ.യു.ടി.രാജന്റെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: