കോഴിക്കോട്: ഓട്ടോറിക്ഷയില്‍ കാര്‍ ഇടിച്ച് ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ നിര്‍ത്താതെ പോയ കാര്‍ കണ്ടെത്തി. കാര്‍ ഓടിച്ച പന്തീരാങ്കാവ് ഇടക്കുറ്റിപറമ്പ് റംഷാദിനെയും സഹയാത്രികരെയും പോലീസ് അറസ്റ്റു ചെയ്തു. പന്തീരാങ്കാവ് പോലീസും സൗത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ എ.ജെ. ബാബുവിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സക്വാഡും ചേര്‍ന്നാണ് പ്രതികളെ കണ്ടെത്തിയത്.
ജൂണ്‍ 13ന് രാത്രി 7.30നാണ് കേസിനാസ്പദമായ സംഭവം. പന്തീരാങ്കാവ് ബൈപ്പാസില്‍ കൊടല് നടക്കാവ് പെടോള്പമ്പിന് സമീപവെച്ച് ഓട്ടോറിക്ഷയ്ക്ക് പിന്നില്‍ കാര്‍ ഇടിക്കുകയും ഓട്ടോറിക്ഷ മറിയുകയുമായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവര്‍ വൈശാഖ് (27) തല്‍ക്ഷണം മരിക്കുകയും ഓട്ടോയില്‍ ഉണ്ടായിരുന്ന വര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ബൈപ്പാസിലെ മുഴുവന്‍ സിസി ടിവി ദൃശ്യങ്ങളും ഫോണ്‍ കോളുകളും നീരിക്ഷിക്കുകയും അന്വേഷണത്തിനിടയില്‍ പ്രതികള്‍ ഉപയോഗിച്ചിരുന്ന കാര്‍ കണ്ടെത്തുകയുമായിരുന്നു. കാറോടിച്ചത് റംഷാദാണെന്ന് തിരിച്ചറിഞ്ഞതോടെ ഇയാളെയും സഹയാത്രികരായ അക്ഷയ് കുമാര്‍, പ്രവീണ്‍, രഞ്ജിത്ത് എന്നിവരെയും ഇന്‍സ്പെക്ടര്‍ ബൈജു കെ. തോമസ് അറസ്റ്റു ചെയ്തു. എയര്‍പോര്‍ട്ടില്‍ നിന്ന് എത്തിയ തലശ്ശേരി സ്വദേശിയുടെ നാലു കിലോ സ്വര്‍ണ്ണം പിടിച്ചുപറിച്ച കേസ് ഉള്‍പ്പെടെ വിവിധ കേസുകളില്‍ പ്രതി യാണ് റംഷാദെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: