ലക്നൗ: അതിര്‍ത്തിയിലെ സംഘര്‍ഷത്തിനു പിന്നാലെ രാജ്യത്ത് ചൈനീസ് ഉത്പന്നങ്ങള്‍ ഉപേക്ഷിക്കാനുള്ള ആഹ്വാനം ഏറ്റെടുത്ത് മുഖ്യമന്ത്രിമാരും. ചൈനീസ് ഭക്ഷണം വില്‍ക്കുന്ന ഹോട്ടലുകളെ വിലക്കുമെന്ന് നേരത്തേ കേന്ദ്രമന്ത്രി അത്താവലെ വ്യക്തമാക്കിയിരുന്നു. പിന്നാലെ ഇറക്കുമതി ചെയ്യുന്ന ചൈനീസ് ഉത്പന്നങ്ങളുടെ തീരുവ കുത്തനെ കൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇപ്പോള്‍ ചൈന നിര്‍മിത വൈദ്യുതി മീറ്ററുകളടക്കമുള്ള സാധനങ്ങള്‍ വൈദ്യുതി വകുപ്പ് ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും രംഗത്തെത്തി.
ഓള് ഇന്ത്യ പവര്‍ എഞ്ചിനീയേഴ്സ് ഫെഡറേഷന്റെ പ്രസിഡണ്ടായ ശൈലേന്ദ്ര ദൂബെ, യു.പി സര്‍ക്കാരിന്റെ ഈ തീരുമാനത്തെ അനുകൂലിച്ചു കൊണ്ട് രംഗത്തു വന്നിരുന്നു.ചൈനീസ് നിര്‍മ്മിത ഉപകരണങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനാല്‍ ഇനി മുതല്‍ പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡില്‍ നിന്നും പവര്‍ പ്ലാന്റുകളും ബോയിലറും അടക്കമുള്ള ഉപകരണങ്ങള്‍ വാങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി പരിപോഷിപ്പിക്കാന്‍ ഈ തീരുമാനങ്ങള്‍ സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറ്റു വ്യവസായമേഖലകളിലും ചൈനീസ് ഉത്പന്നങ്ങള്‍ ഉപേക്ഷിച്ച് സ്വദേശി ഉത്പന്നങ്ങള്‍ക്ക് പ്രോത്സാഹനം നല്കാന് ഒരുങ്ങുകയാണ് യുപി സര്‍ക്കാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: