പാലക്കാട്: കൊറോണയുടെ പശ്ചാത്തതലത്തതില് നഗരസഭ, പഞ്ചായത്ത് കെട്ടിടങ്ങളിലുള്ള വ്യാപാരികള്‍ക്ക് മൂന്നുമാസത്തെ വാടക ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലക്കാട് മണ്ഡലം യൂത്ത് വിങ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരസഭക്ക് മുന്നില്‍ ധര്‍ണ നടത്തി.
ജില്ലാ വൈസ് പ്രസിഡന്റ് ടി.പി. സക്കറിയ ഉദ്ഘാടനം ചെയ്തു. യൂത്ത് വിങ് വൈസ് പ്രസിഡന്റ് ബി.ശിവപ്രസാദ് അധ്യക്ഷനായി. മണ്ഡലം പ്രസിഡന്റ് എം.എസ്. സിറാജ്, ജന.സെക്രട്ടറി എം. ഉദയന്‍, ടെക്സ്റ്റെയില്‍സ് ആന്‍ഡ് ഗാര്‍മെന്റ്സ് ജില്ലാധ്യക്ഷന്‍ എം.കുമാരന്, എം. അസന്മുഹമ്മദ് ഹാജി, ആരിഫ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: