തൊടുപുഴ: പൈപ്പിടുന്നതിന്റെ ഭാഗമായി തകര്‍ത്ത റോഡുകള്‍ വാട്ടര്‍ അതോറിറ്റി പുനസ്ഥാപിച്ച് തരണമെന്ന് ആവശ്യപ്പെട്ട് നഗരസഭ പ്രമേയ പാസാക്കി. തൊടുപുഴ അമ്പലംവാര്‍ഡ് കൗണ്‍സിലര്‍ ഗോപാലകൃഷ്ണന് കെ. ആണ് ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ പ്രമേയം അവതരിപ്പിച്ചത്.
കെ.പി. അയ്യര്‍ ബംഗ്ലാകുന്ന് റോഡും ടിബി വെയര്‍ ഹൗസ് റോഡുമാണ് തകര്‍ന്ന് കിടക്കുന്നത്. നഗരസഭ പദ്ധതിയില്‍പ്പെടുത്തി ടൈല്‍ വിരിക്കുകയും ടാര്‍ ചെയ്യുകയും ചെയ്ത ഇരു റോഡും കുടിവെള്ള പൈപ്പിടുന്നതിന്റെ ഭാഗമായി കുത്തി പൊളിച്ച ശേഷം കൃത്യമായി അറ്റകുറ്റപണി നടത്താതെ ഇട്ടിരിക്കുകയാണ്.
രണ്ട് റോഡിന്റേയും അമ്പത് മീറ്റര്‍ വീതമാണ് പ്രശ്നമായി കിടക്കുന്നത്. റോഡുകള്‍ മണ്ണുമാന്തി യന്ത്രമുപയോഗിച്ച് കുത്തിപൊളിച്ച് പൈപ്പ് ലൈന്‍ സ്ഥാപിക്കുകയും തുടര്‍ന്ന് അശാസ്ത്രീയമായ രീതിയില്‍ കുഴി മൂടൂകയും ചെയ്തു. യാത്ര അതീവ ദുസ്സഹമായിട്ടും റോഡപകടങ്ങല്‍ നിത്യസംഭവമായിട്ടും ഇവ നന്നാക്കാന്‍ വാട്ടര്‍ അതോററ്റി തയ്യാറായില്ലെന്നും പ്രമേയത്തില്‍ പറയുന്നു.
സംഭവത്തില്‍ റോഡ് എത്രയും വേഗം ഗതാഗത യോദ്യമാക്കി തരണമെന്ന് ആവശ്യപ്പെട്ട് വാട്ടര്‍ അതോറിറ്റിക്ക് കത്ത് നല്‍കാനും പ്രൊജക്ട് എഎക്സ്ഇ ആന്റണിയെ ഓഫീസിലേക്ക് ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിക്കാനും തീരുമാനിച്ചു.
അതേ സമയം കെ.പി. അയ്യര്‍ ബംഗ്ലാകുന്ന് റോഡില്‍ മേല്പറഞ്ഞ ഭാഗം ഹൈക്കോടതിയില്‍ കേസ് നടക്കുന്നതിനാലാണ് കോണ്‍ക്രീറ്റ് ചെയ്യാത്തതെന്നാണ് എഎക്സ്ഇ ജന്മഭൂമിയോട് പറഞ്ഞത്. കല്ലുപാകിയത് ഇളക്കിമാറ്റിയ ശേഷം ഇത് തിരികെ പുനസ്ഥാപിച്ചിട്ടുണ്ടോ്. ടിബി റോഡില്‍ പൈപ്പിട്ടതിന് പിന്നാലെ വലിയ വാഹനങ്ങളെത്തിയതാണ് ടൈല്‍ ഇരുന്ന് പോകാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: