ന്യൂദല്‍ഹി: മതപരിവര്‍ത്തനവും പ്രണയ-ജിഹാദും തടയാന്‍ ശക്തമായ നടപടികളുമായി ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍. ഇസ്ലാമിക്ജിഹാദികളുടെ ഹിന്ദുക്കള്‍ക്കെതിരായ അതിക്രമങ്ങളും ഭീകരതയും തടയാന്‍ പരിവര്‍ത്തന വിരുദ്ധനിയമം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഗോകാഷി (പശുക്കളെ അറുക്കുന്നതും അതിന്റെസന്തതി പരമ്പരയും) കേസുകള്‍ അതിവേഗ കോടതികളില്‍ കേള്‍ക്കും. കുറ്റവാളികളെ കഠിനമായി ശിക്ഷിക്കുന്നതിനായി നിലവിലെ നിയമത്തില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തും. നിയമവാഴ്ചപുന:സ്ഥാപിക്കുന്നതിന് സഹായിക്കുന്നതിനായി ഐആര്‍ബിയുടെ ബറ്റാലിയന് നൂഹില്‍ (മേവാട്ട്) സ്ഥാപിക്കും. ഹിന്ദുമത-പൊതുസ്വത്തുക്കളില്‍ നിയമ വിരുദ്ധമായ അധിനിവേശം നീക്കം ചെയ്തതിനുശേഷം, എസ്റ്റേറ്റുകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമായി അവരുടെ സംരക്ഷണവും ഉറപ്പാക്കുന്ന ബോര്‍ഡ് രുപീകരിക്കും. എന്നിവയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച മറ്റ് നപടികള്‍.
പ്രഖ്യാപനങ്ങളെ വിശ്വഹിന്ദുപരിഷത്ത് സ്വാഗതം ചെയ്തു. മേവാട്ടിലെ ന്യൂനപക്ഷ ഹിന്ദുസമൂഹത്തെ മോചിപ്പിക്കുന്നതിനുള്ള ശക്തനായ നടപടികള്‍ ആണിത്. പ്രഖ്യാപനങ്ങളിലൂടെ ഹിന്ദുസമൂഹത്തിന്റെ ദൃഢനിശ്ചയം വിജയിച്ചു. മുഖ്യമന്ത്രി പൊതുവികാരത്തെ മാനിക്കുകയും സമൂഹത്തിന്റെ വികാരങ്ങളോട് സംവേദനക്ഷമത കാണിക്കുകയും ചെയ്തു വിഎച്ച്പി ജായിന്റ് ജനറല്‍സെക്രട്ടറി ഡോ. സുരേന്ദ്രജെയിന്‍ പ്രതികരിച്ചു.
മതപരിവര്ത്തനംനിരോധിക്കുക, ലവ്-ജിഹാദ്, ഗോവധനിരോധനം (ഗോകാഷി), ന്യൂനപക്ഷഹിന്ദുക്കളുടെമത, പൊതുസ്വത്തുക്കളുടെ സംരക്ഷണം, ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന് സ്ഥാപിക്കല്‍ തുടങ്ങിയ നടപടികള്‍ മേവാട്ടിലെ ജിഹാദി പീഡനത്തില്‍നിന്നുള്ള സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് തുല്യമാണ് എന്ന് സുരേന്ദ്രജെയിന്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു
മേവാട്ടിലെ മുസ്ലീം ഭൂരിപക്ഷമേഖലയിലെ ഹിന്ദുപീഡനത്തിന്റെ ഞെട്ടിക്കുന്ന വിശദാംശങ്ങള്‍ വിഎച്ച്പി രൂപീകരിച്ച 3 അംഗ വസ്തുതാന്വേഷണ സംഘം കണ്ടെത്തിയിരുന്നു. മൗലികവാദ ഇസ്ലാമിക മത പരിവര്‍ത്തന സംഘടനയായ തബ്ലീഗിജമാ അത്തിന്റെ ആസ്ഥാനമാണിത്. മേഖലയിലെ നൂറിലധികം ഗ്രാമങ്ങളില്‍ നിന്ന് ഹിന്ദുക്കളെ പൂര്‍ണമായും പുറത്താക്കിയതായി സംഘം കണ്ടെത്തി. മേവാട്ടില്‍ ഹിന്ദുക്കള്‍ക്കെതിരെ പതിറ്റാണ്ടുകളായി നടന്ന ജിഹാദിപീഡനം കോവിഡ് -ലോക്ക്ഡൗണ്‍ സമയത്ത് കൂടുതല്‍ ശക്തമായി.
തുടര്‍ന്ന് മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ മേവാട് സന്ദര്‍ശിച്ചു. ഹിന്ദുസമൂഹത്തിന്റെ ദുരിതവും വേദനയും മനസിലാക്കുകയും വിലമതിക്കുകയും ചെയ്തു. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ആവശ്യങ്ങള്‍ അംഗീകരിച്ച് പ്രഖ്യാപനങ്ങള്‍ നടത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: