തിരുവനന്തപുരം: ഇസ്ലാം മതം പ്രചരിപ്പിച്ചും താലിബാന് ഭീകരവാദത്തിന് പ്രോത്സാഹനം നല്‍കിയും ‘വാരിയംകുന്നന്’ സിനിമയുടെ തിരക്കഥാകൃത്ത്. എസ്ഡിപിഐ പ്രവര്‍ത്തകനും താലിബാന് ആരാധകനുമായ മലപ്പുറം സ്വദേശി റമീസ് മുഹമ്മദാണ് ആഷിഖ് അബു സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ എഴുതുന്നത്. വാരിയംകുന്നന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് റമീസിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ എല്ലാം പുറത്തുവന്നിരുന്നു. ഇതില്‍ അധികവും ഭീകരവാദവും സ്ത്രീവിരുദ്ധതയും പ്രോത്സാഹിപ്പിക്കുന്നതുമായിരുന്നു. ക്രിസ്ത്യന്‍ സമൂഹത്തെയും ജൂതന്മാരെയും കൊന്നൊടിക്കിയ താലിബാന് ഭീകരസംഘടനയെ വരെ ഇയാള്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വെള്ളപൂശി എടുക്കുന്നുണ്ട്.
അഫ്ഗാനില്‍ നീതിയുടെ ശബ്ദം ഉയര്‍ന്നു… ആ വിദ്യാര്‍ത്ഥികളെ നോക്കി ജനക്കൂട്ടം വിളിച്ചു… ”താലിബാന്”!!!
പിന്നീട് ഒരിക്കലും താലിബാന് ആയുധം താഴെ വെക്കേണ്ടി വന്നിട്ടില്ല.. താഴെ വെയ്ക്കാന്‍ യുദ്ധ പ്രഭുക്കള്‍ സമ്മതിച്ചിട്ടില്ലന്നുള്ള ന്യായീകരണമാണ് ഇദേഹം ഭീകരസംഘടനയെ വെളുപ്പിച്ചെടുക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. ഇസ്ലാമിക ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന റമീസിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളില്‍ വന പ്രതിഷേധമാണ് ഉയരുന്നത്. ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും ഒരു പോലെ കൊന്നൊടുക്കിയ മതതീവ്രവാദിയായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വെളിപ്പിച്ചെടുക്കാന്‍ മതതീവ്രവാദ സംഘടനകള്‍ തന്നെയാണ് രംഗത്തുള്ളത്.
അതേസമയം, ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘വാരിയം കുന്നന്’ എന്ന സിനിമയില്‍ നിന്ന് പൃഥ്വിരാജ് പിന്മാറണമെന്ന് ബിജെപി നേതാവ് ബി. രാധാകൃഷ്ണ മേനോന് ആവശ്യപ്പെട്ടു. 1921 ലെ ഇസ്ലാമിക ഫാസിസത്തെ വെള്ളപൂശാനുള്ള ജമാഅത്ത് ശ്രമമാണ് ഈ സിനിമയെന്നും അതില്‍ നിന്ന് പൃഥ്വിരാജ് പിന്മാറണമെന്നുമാണ് രാധാകൃഷ്ണന് ഫേസ്ബുക്കില്‍ കുറിച്ചു.
ബിന്‍ലാദന്റെ പൂര്‍വ്വ രൂപമായ ഒരു ഇസ്ലാമിക ഫാസിസ്റ്റ് മാത്രമാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ്, ആലി മുസ്ലിയാര് തുടങ്ങിയവര്‍. 1921 ലെ കലാപം വിപ്ലവമോ സ്വാതന്ത്ര്യ സമരമോ അല്ല കേവലം ഇസ്ലാമിക ഫാസിസം മാത്രമാണെന്നും രാധാകൃഷ്ണന് പറഞ്ഞു.മലബാറിലെ നിരപരാധികളായ ഹിന്ദുക്കളെ കൊന്നൊടുക്കിയ ക്രൂരകൃത്യത്തെ പൊലിപ്പിച്ചു കാണിക്കുവാന്‍ വേണ്ടിയാണ് വാരിയം കുന്നത്ത് കുഞ്ഞഹമ്മദിനെ വിപ്ലവകാരി ആക്കി അവതരിപ്പിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഇസ്ലാമിക ഫാസിസ്റ്റുകളെ വെള്ളപൂശി അവതരിപ്പിക്കുവാനുള്ള തീവ്രവാദികളുടെ ശ്രമത്തെ ജനങ്ങള്‍ ചെറുക്കുക തന്നെ ചെയ്യുമെന്നും രാധാകൃഷ്ണന് പറഞ്ഞു. അത്തരത്തിലുള്ള ശ്രമങ്ങളില്‍ നിന്ന് പൃഥ്വിരാജ് സുകുമാരന്‍ പിന്‍വാങ്ങണമെന്നും അല്ലെങ്കില്‍ ചരിത്രം നിങ്ങളെ ഒറ്റുകാരന് എന്ന് രേഖപ്പെടുത്തുമെന്നും അദ്ദേഹംവ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: