പോത്തന്‍കോട്: വീട്ടില്‍ ഓണ്‍ലൈന്‍ പഠനസൗകര്യമില്ലാത്തതിനാല്‍ പഠനം മുടങ്ങുമോയെന്ന ആശങ്കയിലായിരുന്നു വിഘ്നേഷ്. ആശങ്കയ്ക്ക് പരിഹാരമായി ബിജെപി സംസ്ഥാന ട്രഷറര്‍ ജെ.ആര്. പത്മകുമാറിന്റെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ വിഘ്നേഷിന്റെ പഠനമികവിന് സമ്മാനമായി ടിവിയുമായി വീട്ടിലെത്തിയത് വിഘ്നേഷിന് ഇരട്ടിമധുരം നല്കി. പോത്തന്‍കോട് കല്ലുവിള വാടകവീട്ടില്‍ മാതാപിതാക്കളായ സുജിക്കും വിജിക്കും സഹോദരന് ഷെറിനൊപ്പമാണ് വിഘ്നേഷിന്റെ താമസം.
പോത്തന്‍കോട് യുപി സ്കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായ വിഘ്നേഷിന് ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങി ദിവസങ്ങള്‍ ആയെങ്കിലും പഠനം മുടങ്ങിയ അവസ്ഥയായിരുന്നു. സ്വന്തമായി വീടുപോലും ഇല്ലാതെ പിതാവിന്റെ പെയിന്റിംഗ് തൊഴിലിലില് നിന്നും ലഭിക്കുന്ന ഏക വരുമാനത്തില്‍ ഉപജീവനം തേടുന്ന കുടുംബത്തിന്റെ ബുദ്ധിമുട്ട് അറിഞ്ഞ ഗ്രാമപഞ്ചായത്ത് അംഗം ഗിരിജകുമാരിയാണ് ബിജെപി പ്രവര്‍ത്തകരെ വിവരം അറിയിച്ചത്.
തുടര്‍ന്നാണ് ബിജെപി സംസ്ഥാന ട്രഷറര്‍ അഡ്വ. ജെ.ആര്. പത്മകുമാറിനോടൊപ്പം ജില്ലാ സെക്രട്ടറി എം. ബാലമുരളി, മണ്ഡലം പ്രസിഡന്റ് പള്ളിപ്പുറം വിജയകുമാര്‍, പഞ്ചായത്ത് പ്രസിഡന്റ് ജയചന്ദ്രന്, പഞ്ചായത്തംഗം ഗിരിജകുമാരി, വ്യാപാരി വ്യവസായി സംഘം ജില്ലാ പ്രസിഡന്റ് വേണുഗോപാല്‍ തുടങ്ങിയവര്‍ ടിവിയുമായി വിഘ്നേഷിന്റെ വീട്ടിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: