മാവുങ്കാല്‍: കോറോണ കാലത്തെ ദുരിതാവസ്ഥയിലും പെട്രോളിനും, ഡിസലിനും വില വര്‍ദ്ധിപ്പിച്ച സാഹചര്യത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ നികുതി കുറയ്‌ക്കാന്‍ തയ്യാറാവുക, സ്വകാര്യ കമ്പനികളെ ഒഴിവാക്കി എണ്ണ കമ്പനികളെ കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുക, കോറോണ കാലത്തെ ലോണെടുത്ത് ഉപജീവനം നടത്തുന്ന ടാക്‌സി തൊഴിലാളികള്‍ക്ക് നാഷണലിസ്റ്റ് ബാങ്കും, സ്വകാര്യ ഫൈനാന്‍സ് കമ്പനികളും ആറ് മാസത്തെ കൊള്ള പലിശ ഒഴിവാക്കുക, ഇന്‍ഷുറന്‍സ് പ്രീമിയം തുക ഇളവ് നല്‍കുക, എന്നി ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് ടാക്‌സി ആന്‍ഡ് ലൈറ്റ് വെഹിക്കിള്‍ മസ്ദൂര്‍ സംഘ് (ബിഎംഎസ്) പ്രതിഷേധ ധര്‍ണ്ണ നടത്തി.
ധര്‍ണ്ണയില്‍ ടാക്‌സി ആന്റ് ലൈറ്റ് വെഹിക്കിള്‍ മസ്ദൂര്‍ സംഘ് ബിഎംഎസ് ജില്ലാ പ്രസിഡന്റ് ചന്ദ്രന്‍ നെല്ലിത്തറ അധ്യക്ഷത വഹിച്ചു. ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി കെ.വി.ബാബു ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി ഭരതന്‍ കല്യാണ്‍ റോഡ്, ബിഎംഎസ് പഞ്ചായത്ത് പ്രസിഡന്റ് കോമളന്‍, ടാക്‌സി ജില്ലാ കമ്മറ്റി അംഗങ്ങളായ സുനില്‍ നെല്ലിത്തറ, പി.പി.കുഞ്ഞിരാമന്‍, രാജേഷ് പൊള്ളക്കട, ബാബു വെള്ളിക്കോത്ത്, രാജേഷ് മുന്നാം മൈല്‍, ഗിരിഷ് കാട്ടുകുളങ്ങര, എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: