കുന്നത്തൂര്‍: മലയാളികളുടെ സായാഹ്നങ്ങള്‍ക്ക് രുചി പകര്‍ന്ന തമിഴ്നാടന്‍ വഴിയോര ചായക്കടകള്‍ കൊറോണ വ്യാപനത്തെ തുടര്‍ന്ന് പ്രവര്‍ത്തനം നിലച്ചു. എല്ലാ പ്രധാനജംഗ്ഷനുകളും റോഡുകളും കേന്ദ്രീകരിച്ച് വഴിയോര ചായക്കടകള്‍ സജീവമായിരുന്നു. ദിനവും നൂറ് കണക്കിന് ആള്‍ക്കാരാണ് ഇവിടങ്ങളില്‍ എത്തിയിരുന്നത്.
വിലക്കുറവും രുചി, വിഭവ വൈവിധ്യവുമാണ് ആള്‍ക്കാരെ ഇത്തരം ചായക്കടകളിലേക്ക് ആകര്‍ഷിച്ചിരുന്ന പ്രധാന ഘടകങ്ങള്‍. ഇത്തരം കടകളിലെ വൃത്തിയെപ്പറ്റിയും ഉപയോഗിക്കുന്ന സാധനങ്ങളുടെ ഗുണമേന്മ സംബന്ധിച്ചും പലപ്പോഴും ആക്ഷേപങ്ങളും ഉയര്‍ന്നിട്ടുണ്ട്.
എന്നിരുന്നാലും മലയാളിയുടെ വൈകിട്ടത്തെ ചായയും കടിയും ഇത്തരം കടകളില്‍ നിന്നു തന്നെയായിരുന്നു. എന്നാല്‍ കൊറോണയുടെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടുകാര്‍ നാട്ടിലേക്ക് പോയതോടെ ഇവരുടെ കടകളും പാതയോരങ്ങളില്‍ അനാഥമാവുകയായിരുന്നു. ഈ അവസരത്തില്‍ പല സ്ഥലങ്ങളിലും തദ്ദേശീയര്‍ ചായക്കടകളുമായി രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: