പാലക്കാട് : ജില്ലയിലെ പ്രധാന കുളങ്ങളില്‍ ജലലഭ്യത നിര്‍ണയ സ്കെയിലുകള്‍ സ്ഥാപിക്കുന്നു. ഇത് പ്രകാരം കുളങ്ങള്‍ക്ക് സമീപം വെള്ളത്തിന്റെ കണക്കുകള്‍ രേഖപ്പെടുത്താനുള്ള ബോര്‍ഡുകള്‍ സ്ഥാപിക്കും. സ്കെയില്‍ സ്ഥാപിക്കുന്നതിന് മുമ്പ് കുളം ശുചിയാക്കി അടിഞ്ഞു കൂടിയ മണ്ണ് നീക്കം ചെയ്ത് പരമാവധി സംഭരണ ശേഷിയിലാക്കും.
കഴിഞ്ഞ വേനലിലെ ജലനിരപ്പ് കൂടി കണക്കിലെടുത്ത് ആ നിരപ്പില്‍ നിന്ന് 50 സെന്റിമീറ്റര്‍ താഴ്ത്തിയാണ് സ്കെയില്‍ സ്ഥാപിക്കുക. ജലം കുളങ്ങളില്‍ പരമാവധി നിറഞ്ഞാലുള്ള ജലനിരപ്പിനേക്കാള്‍ 50 സെന്റിമീറ്ററെങ്കിലും സ്കെയില്‍ ഉയര്‍ന്നു നില്ക്കും. ഓരോ 10 സെന്റിമീറ്റര്‍ ഇടവിട്ട് കറുപ്പും മഞ്ഞയും നിറം ഉപയോഗിച്ച് സ്കെയിലില്‍ അളവുകള്‍ രേഖപ്പെടുത്തും.
കുളം വറ്റുന്ന സാഹചര്യത്തില്‍ ജലസേചനം, റവന്യൂ, തദ്ദേശഭരണ വകുപ്പുകള്‍, കര്‍ഷക സമിതികള്‍ എന്നിവയുമായി കൂടിയാലോചിച്ച് കനാലുകളില്‍ നിന്നോ ജലം നിറഞ്ഞതും ഉപേക്ഷിക്കപ്പെട്ടതുമായ പാറമടകളില്‍ നിന്നോ റീച്ചാര്‍ജ്ജിങ് സാധ്യതകളും പരിഗണിക്കും. ജില്ലയിലെ ഏതാണ്ട് 4000ത്തിലധികമുള്ള വരുന്ന വലിയ കുളങ്ങളില്‍ മുഴുവന്‍ സ്കെയിലുകള്‍ സ്ഥാപിക്കാനാവുമെന്ന് ഹരിത കേരളം മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ വൈ. കല്ല്യാണകൃഷ്ണന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: