തിരുനെല്ലി: ഓണ്‍ലൈനില്‍ മദ്യം വാങ്ങി അനധികൃതമായി വില്‍പ്പന നടത്തുന്നു. നടപടിയെടുക്കാതെ അധികൃതര്‍. തിരുനെല്ലിയിലെ വനവാസി കോളനി സമീപങ്ങളിലാണ് മദ്യം വില്‍പ്പന നടത്തുന്നത്. ചില ഓട്ടോ ഡ്രൈവര്‍മാര്‍ ടീം ആയാണ് ഓണ്‍ലൈന്‍ മദ്യം വാങ്ങി മിക്ക കോളനി പരിസരങ്ങളിലും വില്‍പ്പന നടത്തുന്നത്.
ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും ഒരു നടപടിയോ പരിശോധനയോ നടത്തുന്നില്ലന്ന് കോളനിവാസികള്‍ പറയുന്നു. സാമ്പത്തികമായി തകര്‍ന്നിരിക്കുന്ന വനവാസികളെ ലക്ഷ്യം വെച്ചാണ് മദ്യം കൊണ്ടുവരുന്നത്. ഒരാളുടെ തീരുമ്പോള്‍ അടുത്ത ആള് മദ്യം കൊണ്ടുവരികയാണ് പതിവ്. ഒരു ലിറ്റര്‍ മദ്യം പകുതിയാക്കി 650 രൂപയ്ക്കാണ് വില്‍ക്കുന്നത്.
എല്ലാം കോളനികളിലും സന്ധ്യയായാല്‍ കുട്ടികള്‍ക്ക് പഠിക്കാന്‍ പോലും സാധിക്കുന്നില്ലന്ന് അമ്മമാര്‍ പറയുന്നു. വില്പന നടത്തുവര്‍ക്കും മദ്യം കൊണ്ടുവരുന്ന വാഹനങ്ങളും കസ്റ്റഡിയിലെടുത്ത് കേസെടുക്കണമെന്നും കോളനിക്കാര്‍ ആവശ്യപെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: