കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ഇന്നലെ ആറ് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ വിദേശത്തു നിന്ന് വന്നവരും മൂന്ന് പേര്‍ മഹാരാഷ്‌ട്രയില്‍ നിന്ന് വന്നവരുമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ.വി.രാംദാസ് അറിയിച്ചു.
മഹാരാഷ്‌ട്രയില്‍ നിന്ന് മെയ് 23 ന് ടാക്‌സി കാറിലെത്തിയ ഏഴ് വയസുള്ള മംഗല്‍പാടി പഞ്ചായത്ത് സ്വദേശിക്കും, ജൂണ്‍ അഞ്ചിന് ട്രെയിനില്‍ വന്ന 52 വയസുള്ള മംഗല്‍പാടി പഞ്ചായത്ത് സ്വദേശനിക്കും ഇവരുടെ 30 വയസുള്ള മകള്‍ക്കും, ജൂണ്‍ 13 ന് ദുബായില്‍ നിന്നെത്തിയ 38 വയസുള്ള പള്ളിക്കര പഞ്ചായത്ത് സ്വദേശിക്കും, ജൂണ്‍ 12 ന് കുവൈത്തില്‍ നിന്ന് വന്ന 44 വയസുള്ള ചെങ്കള പഞ്ചായത്ത് സ്വദേശിക്കും ജൂണ്‍ 11 ന് കുവൈത്തില്‍ നിന്നെത്തിയ 34 വയസുള്ള മംഗല്‍പാടി പഞ്ചായത്ത് സ്വദേശിക്കും ഇന്നലെ കോവിഡ് പോസിറ്റീവായി.
ഉദയഗിരി സി എഫ് എല്‍ ടി സിയിയില്‍ കോവിഡ് ചികിത്സയിലായിരുന്ന രണ്ട് പേര്‍ക്ക് കോവിഡ് നെഗറ്റീവായി. ജൂണ്‍ ഒന്നിന് കോവിഡ് പോസിറ്റീവായ 29 വയസുള്ള ചെമ്മനാട് പഞ്ചായത്ത് സ്വദേശി, ജൂണ്‍ രണ്ടിന് രോഗം സ്ഥിരീകരിച്ച 62 വയസുള്ള പുത്തിഗെ പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കാണ് രോഗം ഭേദമായത്. ഇരുവരും മഹാരാഷ്‌ട്രയില്‍ നിന്നെത്തിയവാരായിരുന്നു. വീടുകളില്‍ 4391 പേരും സ്ഥാപന നിരീക്ഷണത്തില്‍ 338 പേരുമടക്കം ജില്ലയില്‍ 4729 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതിയതായി 151 പേരുടെ സാമ്പിളുകള്‍ പരിശോധനയ്‌ക്ക് അയച്ചു. 359 പേരുടെ ഫലം ലഭിക്കാനുണ്ട്. പുതിയതായി 570 പേരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. 154 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: