നെയ്യാറ്റിന്‍കര: വിദ്യാര്‍ഥിക്ക് നല്കിയ ടിവി കോണ്‍ഗ്രസ് നേതാവ് തട്ടിയെടുത്തതായി പരാതി. നെയ്യാറ്റിന്‍കര നഗരസഭയിലെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് ജില്ലാ ചെയര്‍മാനുമായ സോളമന് അലക്സിന്റെ ഭാര്യയുമായ ലളിതയാണ് ടിവി കുട്ടിയുടെ കൈയില്‍ നിന്നും തിരിച്ച് വാങ്ങിയതായുളള ആരോപണങ്ങള്‍ ഉയരുന്നത്. കോണ്‍ഗ്രസ് സംഘടനയായ എന്‍ജിഒ അസോസിയേഷന് നിര്‍ധനരായവര്‍ക്ക് നല്കിയ ടിവിയാണ് തട്ടിയെടുത്തത്.
ഉമ്മന്‍ചാണ്ടിയാണ് നെയ്യാറ്റിന്‍കര പവിത്രാനന്തപുരം കോളനിയിലെ പാവപ്പെട്ട വിദ്യാര്‍ഥിക്ക് ടിവിയും 1000 രൂപയും നല്‍കിയത്. നെയ്യാറ്റിന്‍കര നഗരസഭയിലെ പ്രതിപക്ഷ നേതാവ് ലളിതയുടെ വാര്‍ഡിലുള്‍പ്പെടുന്ന പവിത്രാനന്തപുരം കോളനിയില്‍ താമസിക്കുന്ന പത്താം ക്ലാസ് വിദ്യാര്‍ഥിയേയും അമ്മയെയും തിരുവനന്തപുരത്ത് കൊണ്ടുപോയി സ്റ്റേജില്‍ കയറ്റി ടിവിയും 1000 രൂപയും വാങ്ങി നല്കി. എന്നാല്‍ പിന്നീട് വീട്ടിലെത്തിയ ഉടനെ ടിവിയും കാശും കാറില്‍ വയ്ക്കാനും പറഞ്ഞു. തുടര്‍ന്ന് അടുത്ത ദിവസം തന്നെ ഈ കുട്ടിക്ക് ലഭിച്ച ടിവി അവിടെയുള്ള കമ്മ്യൂണിറ്റി ഹാളില്‍ സ്ഥാപിക്കുകയും ചെയ്തു. ഇതിന്റെ ഉദ്ഘാടന കോണ്‍ഗ്രസ് ജില്ലാ ചെയര്മാന് സോളമന് അലക്സും ഭാര്യയും പ്രതിപക്ഷ നേതാവുമായ ലളിതയും ചേര്‍ന്ന് നിര്‍വഹിക്കുകയും ചെയ്തു. മനോവിഷമത്തിലായ കുട്ടിയാണ് വിവരം പുറത്തു പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: