ന്യൂദല്‍ഹി: രണ്ടാം ലോക മഹായുദ്ധത്തില്‍ വിജയം നേടിയതിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് 24നുള്ള വിജയദിന പരേഡില്‍ പങ്കെടുക്കാന്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് മോസ്കോ സന്ദര്‍ശിക്കും. രണ്ടാം ലോക മഹായുദ്ധത്തില്‍ റഷ്യയും സഖ്യകക്ഷികളും പ്രകടിപ്പിച്ച ധീരതയെയും ത്യാഗത്തെയും ആദരിക്കുന്നതിനാണ് പരേഡ് സംഘടിപ്പിക്കുന്നത്. റഷ്യന്‍ പ്രതിരോധമന്ത്രി സെര്‍ജി ഷൊയിഗുവാണ് പരേഡില്‍ പങ്കെടുക്കാന്‍ രാജ്നാഥിനെ ക്ഷണിച്ചത്.
പരേഡില്‍ പങ്കെടുക്കുന്നതിന് മൂന്നു സേനാവിഭാഗങ്ങളിലും പെട്ട 75 ഇന്ത്യന്‍ സൈനികര്‍ മോസ്കോയില്‍ എത്തിയിട്ടുണ്ട്. ഇന്ത്യന്‍ സംഘത്തെ നയിക്കുന്നത് സിഖ് ലൈറ്റ് ഇന്‍ഫന്ററി റെജിമെന്റിലെ മേജര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്. രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത ഇന്ത്യന്‍ സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കലാണ് വിജയദിന പരേഡിലെ ഇന്ത്യന്‍ പങ്കാളിത്തം. മെയ് ഒമ്പതിനാണ് പരേഡ് ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും കൊറോണ വ്യാപനം മൂലം മാറ്റിവയ്ക്കുകയായിരുന്നു. സന്ദര്‍ശനത്തില്‍ ചൈനയുടെ അതിര്‍ത്തി പ്രകോപനത്തിലും ചര്‍ച്ച ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: