തവിഞ്ഞാല്‍: ഓണ്‍ലൈന്‍ വിദ്യാഭ്യാസം ലഭിക്കാതെ വനവാസി വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍. തവിഞ്ഞാല്‍ പഞ്ചായത്തിലെ ഉദയഗിരിയിലാണ് ഓണ്‍ലൈന്‍ പഠനം നടത്താന്‍ കഴിയാതെ വിദ്യാര്‍ത്ഥികള്‍ ആശങ്കയിലായിരുക്കുന്നത്.ഈ വര്‍ഷം എട്ടിലേക്ക് ജയിച്ച ഭാവനയും ഒന്‍പതിലേക്ക് ജയിച്ച വന്ദനയുമാണ് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ ടീവിയോ മൊബൈല്‍ ഫോണോ ഇല്ലാതെ പഠനം മുടങ്ങുന്ന അവസ്ഥയില്‍ നില്‍ക്കുന്നത്.
ഇവരുടെ സഹോദരന് വിനോദ് പത്തു കഴിഞ്ഞു നില്‍ക്കുകയാണ്. അച്ഛന് ബാലന് കൂലി പണി എടുത്താണ് കുടുമ്പം പുലര്‍ത്തുന്നത്. അതിനാല്‍ തന്നെ ഓണ്‍ലൈന്‍ പഠനത്തിനായി ഒരു ടീവി പോലും വാങ്ങിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഇവര്‍ക്കുള്ളത്. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ വിദ്യാഭ്യാസം എത്തിക്കുമെന്ന് പറയുന്ന സര്‍ക്കാര്‍ വാദം ചില വിഭാഗങ്ങളിലേക്ക് എത്തുന്നില്ല എന്നതിന്റെ തെളിവാണ് ഇത്.
ഏഴു പേരടങ്ങുന്ന ഈ കുടുമ്പത്തിന് അന്നന്നു കഴിയാന്‍ തന്നെ പ്രയാസമാണ്. അതിനിടയില്‍ ഓണ്‍ലൈന്‍ പഠനത്തിന് ടീവിയോ മൊബൈല്‍ ഫോണോ എങ്ങനെ മേടിക്കുമെന്നാണ് ‘അമ്മ പുഷ്പ ചോദിക്കുന്നത്. പഞ്ചായത്ത് അധികൃതരോ വാര്‍ഡ് മെമ്പറോ ഇതുവരെ ഈ വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനത്തെ കുറിച്ച് അന്യേഷിക്കുകയോ ബന്ധപ്പെടുകയോ ചെയ്തിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. പല സന്നദ്ധ സംഘടനകളും ഫോണും ടിവിയും പല ഇടങ്ങളിലായി നല്കുമ്പോളും ഇങ്ങനെ ചിലര്‍ക്ക് അതെത്തുന്നില്ല എന്നതാണ് വാസ്തവം.
ഓണ്‍ലൈന്‍ വിദ്യാഭ്യാസം എല്ലാവരിലും എത്തിക്കുമെന്ന് പറയുന്ന സര്‍ക്കാരിന്റെ വാദം പൊളിയുകയാണ്. ജില്ലയില്‍ ഇപ്പോളും അനവധി വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനുള്ള സൗകര്യമില്ല.മിക്ക വനവാസി കോളനികളിലെ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ പഠന സൗകര്യം ബാലി കേറാ മാലയാണ്. പഠന സൗകര്യം ഇല്ലാത്തവരെ കണ്ടെത്തി വേണ്ട കാര്യങ്ങള്‍ ചെയ്തുകൊടുക്കുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ ഇതൊന്നും നടപ്പാക്കുന്നില്ല. വേണ്ട വിധത്തിലുള്ള മുന്നൊരുക്കങ്ങള്‍ ഇല്ലാതെയുള്ള വിദ്യാഭ്യാസ പരിഷ്ക്കാരങ്ങളാണ് ഇതിന് കാരണം.വനവാസി വിദ്യാര്‍ത്ഥികളോട് സര്‍ക്കാര്‍ കാണിക്കുന്നത് അനീതിയാണ്. ഇനിയും കണ്ണ് തുറന്നില്ലെങ്കില്‍ പല വിദ്യാര്‍ത്ഥികളുടെയും ഭാവി അവതാളത്തിലാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: