തിരുവനന്തപുരം: ജില്ലയില്‍ ഇന്നലെ പുതിയതായി ഒന്‍പത് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതില്‍ എട്ടുപേര്‍ വിദേശത്തു നിന്നും ഒരാള്‍ ചെന്നൈയില്‍ നിന്നും വന്നതാണ്. ജൂണ്‍ 13 ന് സൗദിയില്‍ നിന്നെത്തിയ പാറോട്ടുകോണം കേശവദാസപുരം സ്വദേശി (35), കുവൈറ്റില്‍ നിന്ന് ജൂണ്‍ 13ന് എത്തിയ പോത്തന്‍കോട് സ്വദേശി (36), ജൂണ്‍ 19ന് മസ്ക്കറ്റില്‍ നിന്ന് എത്തിയ നാവായിക്കുളം സ്വദേശി (43), കുവൈറ്റില്‍ നിന്ന് 14ന് എത്തിയ ബാലരാമപുരം സ്വദേശി (32), കുവൈറ്റില്‍ നിന്ന് 14ന് എത്തിയ ബാലരാമപുരം സ്വദേശിനി (21), 11ന് ചെന്നൈയില്‍ നിന്ന് വിമാനത്തില്‍ എത്തിയ കുന്നുകുഴി വഞ്ചിയൂര്‍ സ്വദേശി (58), സൗദിയില്‍ നിന്ന് ജൂണ്‍ 4ന് എത്തിയ അമ്പലത്തറ പൂന്തുറ സ്വദേശി (40), ദമാമില്‍ നിന്ന് ജൂണ്‍ 3ന് എത്തിയ കണിയാപുരം കഠിനംകുളം സ്വദേശി (25), അബുദാബിയില്‍ നിന്ന് മെയ് 29 ന് എത്തിയ എലങ്കം വര്‍ക്കല സ്വദേശി (48) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ജില്ലയില്‍ ഇന്നലെ പുതുതായി 890 പേര് രോഗനിരീക്ഷണത്തിലായി. 193 പേര് നിരീക്ഷണ കാലയളവ് രോഗലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. കൊറോണരോഗബാധയുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 20618.
പ്രതികരിക്കാൻ ഇവിടെ എഴുതുക: