കോഴിക്കോട്: തപസ്യ കലാ സാഹിത്യ വേദിയുടെ വനപര്‍വ്വം-‘ 2020 പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 10.30 ന് തൃശൂരിലെ മാടമ്പ് മനയില്‍ നടക്കും. പരിസ്ഥിതി പ്രവര്ത്തകന് പ്ലാവ് ജയന് തപസ്യ സംസ്ഥാന അദ്ധ്യക്ഷന്‍ മാടമ്പ് കുഞ്ഞുക്കുട്ടന് പ്ലാവിന് തൈ നല്കി ഇരുവരും ഒരുമിച്ച് മാടമ്പ് ഇല്ലത്ത് പ്ലാവിന് തൈ നട്ട് വനപര്‍വ്വം ഉദ്ഘാടനം ചെയ്യും.
ഇന്ന് മുതല്‍ ജൂലൈ 12 വരെ കേരളത്തിലെ എല്ലാ യൂണിറ്റുകളും പരിപാടികള്‍ സംഘടിപ്പിക്കും. മരം നട്ടുപിടിപ്പിക്കല്‍, ഓണ്‍ലൈന്‍ സെമിനാറുകള്‍, വിദ്യാര്‍ത്ഥികള്‍ക്കായി മത്സരങ്ങള്‍, കവിസദസ്സുകള്‍, പരിസ്ഥിതി പ്രവര്‍ത്തകരെ ആദരിക്കല്‍ തുടങ്ങിയ പരിപാടികള്‍ 160 ഓളം യൂണിറ്റുകളിലായി നടക്കും. പ്രൊഫ.പി.ജി. ഹരിദാസ്, പി. ഉണ്ണികൃഷ്ണന്, കെ. ലക്ഷ്മി നാരായണന്, സി. രജിത് കുമാര്‍, ഡോ. ശ്രീശൈലം ഉണ്ണികൃഷണന്, കല്ലറ അജയന്, കെ.പി. രവീന്ദ്രന്, യു.പി. സന്തോഷ്, മുരളി പാറപ്പുറം, കെ. സതീഷ് ബാബു, ഇ.എം. ഹരി, പി.ജി. ഗോപാലകൃഷ്ണന്, കെ.ടി. രാമചന്ദ്രന്, ജി.എം. മഹേഷ്, ശിവകുമാര്‍ അമൃതകല, പി.ജി. ശ്രീകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: