അടിമാലി: അടിമാലി ഗ്രാമപഞ്ചായത്തിലെ വനവാസി മേഖലയായ പ്ലാമല കൊച്ചുകുടകല്ലിലേക്കുള്ള പാലത്തിന്റെ ഒരു ഭാഗം ഒലിച്ച് പോയിട്ട് രണ്ട് വര്‍ഷം പിന്നിടുകയാണ്.
കൊച്ചുകുടകല്ല് മേഖലയിലെ വനവാസി കുടുംബങ്ങള്‍ക്ക് പീച്ചാടും പ്ലാമലയുമായി ബന്ധപ്പെടാനുള്ള പാതയിലാണ് പ്രളയം കവര്‍ന്ന പാലം സ്ഥിതി ചെയ്യുന്നത്. കുതിച്ചെത്തിയ മലവെള്ളത്തില്‍ പാലത്തിന്റെ ഒരു ഭാഗം ഒലിച്ച് പോകുകയായിരുന്നു. ഇതോടെ കോളനി നിവാസികളുടെ സുഗമമായ യാത്ര തടസപ്പെട്ടു.
കഴിഞ്ഞ രണ്ട് വര്‍ഷമായി പാലത്തിന്റെ പുനര്‍നിര്‍മ്മാണം നടത്തണമെന്ന ആവശ്യം ഉന്നയിക്കുന്നുണ്ടെങ്കിലും നടപടിയില്ലെന്ന് കുടുംബങ്ങള്‍ പറയുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പാലത്തിന് മുകളില്‍ നിന്ന് യുവാവ് കാല്‍തെറ്റി വീഴുകയും പരിക്കേല്‍ക്കുകയും ചെയ്തതായി പ്രദേശവാസികള്‍ പറഞ്ഞു. വേനല്‍കാലത്ത് പുഴമുറിച്ച് കടന്ന് വനവാസി കുടുംബങ്ങള്‍ക്ക് അക്കരെയിക്കരെ എത്താം.
എന്നാല്‍ മഴക്കാലത്ത് ഈ യാത്ര സാധ്യമാകില്ല.
മഴക്കാലം മുമ്പില്‍ കണ്ട് പാലത്തിന്റെ ഒലിച്ച് പോയ ഭാഗത്ത് തടിവെട്ടിയിട്ട് വനവാസി കുടുംബങ്ങള്‍ താല്‍ക്കാലിക യാത്രാ മാര്‍ഗമൊരുക്കിയിട്ടുണ്ട്. ഇനിയെങ്കിലും തങ്ങളുടെ ആവശ്യത്തിന് പരിഹാരം കാണാന്‍ നടപടി വേണമെന്നാണ് ഗോത്രനിവാസികളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: