സനൂപ് കോലഞ്ചേരി
കോലഞ്ചേരി:അങ്കമാലിയില്‍ പിതാവിന്റെ ക്രൂരമര്‍ദ്ദനത്തിനു ഇരയായി കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സായില്‍ കഴിയുന്ന പെണ് കുഞ്ഞിനെ ഇന്ന് ശസ്ത്രക്രിയക്ക് വിധേയമാക്കും. ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റും ന്യൂറോ സര്‍ജനുമായ ഡോക്ടര്‍ ജെയ്നിന്റെ നേതൃത്വത്തിലാണ് അതിസങ്കീര്‍ണ്ണമായ ശസ്ത്രക്രിയ നടക്കുന്നത്.
കുട്ടിയുടെ തലയ്ക്കേറ്റ മര്‍ദ്ദനത്തില്‍ ആന്തരീക രക്തസ്രാവം ഉണ്ടായതിനാല്‍ കുട്ടിയുടെ പ്രതികരണങ്ങള്‍ സാധാരണഗതിയിലല്ല.ഇപ്പോഴും അബോധാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന കുട്ടിയുടെ ഹൃദയമിടിപ്പ് ഇപ്പോഴും സാധാരണ നിലയില്‍ ആയിട്ടില്ല.അതിനാലാണ് ബര്‍ഹോള്‍ ആന്‍ഡ് എസ്ഡിഎച്ച് ഇവാക്കുവേഷന് എന്ന അതിസങ്കീര്‍ണ്ണ ശസ്ത്രക്രിയയ്ക്ക് കുട്ടിയെ വിധേയമാക്കുന്നത്.
തലച്ചോറിനകത്ത് കെട്ടിക്കിടക്കുന്ന രക്തസ്രവം ചെറിയ പൈപ്പ് വഴി പുറത്തു കളയുന്ന രീതിയാണിത്. രണ്ട് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ശസ്ത്രക്രിയ രാവിലെ ഒന്‍പത് മാണിയ്ക്ക് ആരംഭിക്കും. കുട്ടിയുടെ ജീവന് നിലനിര്‍ത്തുവാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുള്ളതായി മെഡിക്കല്‍ കോളേജ് ന്യൂറോ സര്‍ജറി വിഭാഗം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: