ന്യൂദല്‍ഹി:ആറാമത് അന്താരാഷ്ട്ര യോഗാ ദിനം, ഇലക്ട്രോണിക് , ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെ രാജ്യമെമ്പാടും ഉത്സാഹപൂര്‍വ്വം ആഘോഷിച്ചു. രാഷ്ട്രത്തെ അഭിസംബോധന ചെയ്യവെ കുടുംബ ബന്ധം ശക്തിപ്പെടുത്തുന്നതില്‍ യോഗയുടെ പ്രാധാന്യത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി ഊന്നിപ്പറഞ്ഞു. യോഗ, കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ എല്ലാ കുടുംബാംഗങ്ങളെയും പരസ്പരം ചേര്‍ത്തു നിര്‍ത്തുന്നതായി അദ്ദേഹം പറഞ്ഞു. അതു കൊണ്ട് തന്നെയാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശമായി ‘കുടുംബത്തോടൊപ്പം യോഗ’ എന്ന ആശയം സ്വീകരിച്ചതെന്നും മോദി പറഞ്ഞു.
അന്താരാഷ്ട്ര യോഗാ ദിനാചരണം, ഏറ്റവും വലിയ പൊതുജനാരോഗ്യ മുന്നേറ്റമായി മാറിയെന്ന്, ആയുഷ് സഹ മന്ത്രി ശ്രീപദ് യശോനായിക് അഭിപ്രായപ്പെട്ടു. എല്ലാ രാജ്യങ്ങളും യോഗാ ദിനം ആഘോഷിക്കുന്നുണ്ടെന്നും, ഇന്ത്യയുടെ പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും ആഘോഷമായി ലോകത്തെമ്പാടുമുള്ള ജനത, ഈ ദിവസത്തെ ഉള്‍ക്കൊണ്ടു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷത്തെ അന്താരാഷ്ട്ര യോഗാ ദിനം, ആഗോള ആരോഗ്യ അടിയന്തരാവസ്ഥ കാലത്താണ് എന്നതിനാല്‍, യോഗാ ദിനാഘോഷ പരിപാടികള്‍, വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ നടത്താനുള്ള ശ്രമങ്ങള്‍ കഴിഞ്ഞ മൂന്ന് മാസങ്ങളായി ആയുഷ് മന്ത്രാലയം നടത്തി വന്നതായും ശ്രീപദ് യശോനായിക് പറഞ്ഞു.
പരിപാടിയുടെ ഒടുവില്‍, സാധാരണ യോഗാസന രീതികളെപ്പറ്റി, മൊറാര്‍ജി ദേശായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യോഗയിലെ വിദഗ്ധര്‍, വിശദീകരിക്കുകയുണ്ടായി
യോഗ എന്നത് ശാരീരിക ആരോഗ്യം സംരക്ഷിക്കല്‍ മാത്രമല്ല, മനസും ശരീരവും, പ്രവൃത്തിയും ചിന്തയും, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സംതുലനം പാലിക്കാനുള്ള മാധ്യമം കൂടിയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.
എല്ലാ മനുഷ്യസമൂഹത്തിനുമുള്ള ഇന്ത്യന്‍ സംസ്കാരത്തിന്റെ അമൂല്യമായ സമ്മാനമാണ് യോഗയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രിനരേന്ദ്ര മോദിയുടെ വിശ്രമരഹിതമായ യത്നത്തിന്റെ ഫലമായാണ് യോഗക്ക് ആഗോള സ്വീകാര്യത ലഭിച്ചത്. യോഗ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കണമെന്നും അമിത് ഷാ സന്ദേശത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: