തോല്‍പ്പെട്ടി: കാട്ടാന ഭീതിയില്‍ തോല്‍പ്പെട്ടി. ഒരാളുടെ വീട് കൂടി കാട്ടാന അക്രമണത്തില്‍ തകര്‍ന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചേ നാല് മണിയോടെയാണ് തോല്‍പ്പെട്ടി ചെന്നയങ്ങാടി പാറകണ്ടി റഫീക്കിന്റെ വീട് കാട്ടാന തട്ടിയത്. അകത്ത് നെറ്റ് കെട്ടിയതിനാലാണ് അപകടം ഒഴിവായത്. ഓടുകളും പട്ടികകളും പൊട്ടിവീണത് നെറ്റില്‍ തങ്ങി നിന്നതിനാല്‍ അപകടങ്ങളില്ലാതെ രക്ഷപ്പെടുകയായിരുന്നു. അപ്പപാറ ഡെപ്യൂട്ടി റെയിഞ്ചര്‍ എം.ജയപ്രസാദിന്റെ നേതൃത്വത്തില്‍ പൊളിഞ്ഞ ഭാഗങ്ങള്‍ റിപ്പയര്‍ ചെയ്തു. കഴിഞ്ഞ ദിവസം നരിക്കല്ല് റസാഖിന്റെ വീടും കാട്ടാന തട്ടിയിരുന്നു. ദിവസവും ആന വരുന്നതിനാല്‍ പ്രദേശവാസികള്‍ക്ക് പുറത്ത് കടക്കാന്‍ കഴിയാത്ത അവസ്ഥയാണ്. കാട്ടാനയുടെ ആക്രമണത്തില്‍ ഭയന്നു ജീവിക്കുകയാണ് തോല്പ്പട്ടിയിലെ ജനങ്ങള്‍. രണ്ടാഴ്ച്ചക്കിടെ അഞ്ച് വീടുകളാണ് ആന ആക്രമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: