തലപ്പുഴ: തലപ്പുഴയില്‍ തെരുവ് നായ ശല്യം രൂക്ഷം വ്യാപാരിയും വനവാസി ബാലനുമടക്കം നാല് പേര്‍ക്ക് നായയുടെ ആക്രമണത്തില്‍ പരിക്ക്. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെരുവ് നായ ശല്യം രൂക്ഷമായിട്ടും പരാതിപ്പെട്ടിട്ടും നടപടി ഇല്ലെന്നും ആരോപണം. അക്രമിച്ചത് ഭ്രാന്തന് നായയാണോ എന്ന സംശയം നിലനില്‍ക്കുന്നതിനാല്‍ തലപ്പുഴയിലും പരിസരത്തും ആശങ്കയും നിലനില്ക്കുന്നു.
കഴിഞ്ഞ കുറെ നാളുകളായി തലപ്പുഴയിലും പരിസര പ്രദേശങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമാണ് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഇല്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു . ഇന്നലെ രാവിലെയോടെയാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. രാവിലെ കമ്പി പാലത്ത് ബസ്സ് കയറാന്‍ നിന്ന ഇടിക്കര ആലായിക്കല് ജയറാമിനെ നായ കടിച്ചു തുടര്‍ന്ന് തലപ്പുഴ ടൗണില്‍ പച്ചക്കറി കച്ചവടം നടത്തുന്ന അയിനിക്കാടന്‍ മുഹമദിനെ കടയില്‍ കയറി അക്രമിച്ചു.
തുടര്‍ന്ന് കുറ്റിയോട്ട് കോളനിയിലെത്തിയ നായ മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന സിനുവിന്റെ മകന് നാല് വയസുള്ള സായന്തിനെ കടിക്കുകയായിരുന്നു. ഇതിനിടയില്‍ രാവിലെ ഇടിക്കര വെള്ളപ്പനാട്ട് വിന്സെന്റിനെയും നായ കടിച്ചു. നാല് പേരെയും ജില്ലാ ആശുപത്രി സാറ്റ് ലൈറ്റ് ആശുപത്രിയായ വിന്‍സെന്റ് ഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെരുവ് നായ ശല്യത്തെ കുറിച്ച് പരാതി പറഞ്ഞിട്ടും അധികൃതര്‍ നടപടി സ്വീകരിച്ചില്ലെന്നും ആരോപണമുണ്ട്. അതിനിടെ ഭ്രാന്തന് നായയാണ് കടിച്ചെതെന്ന ആശങ്കയും ജനങ്ങള്‍ക്കിടയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: