കോഴിക്കോട്: 2020 ലെ ട്രോളിംഗ്, മത്സ്യബന്ധനനിരോധനം നടപ്പാക്കുന്നതുമൂലം തൊഴില്‍ രഹിതരായ യന്ത്രവത്കൃത മത്സ്യബന്ധനബോട്ടുകളിലെ തൊഴിലാളികള്‍ക്കും ഫിഷറീസ് ഹാര്‍ബറിലെ അനുബന്ധ മത്സ്യത്തൊഴിലാളികള്‍ക്കും പീലിംഗ് ഷെഡുകളിലെ പീലിംഗ് തൊഴിലാളികള്‍ക്കും ജൂലൈ 31 വരെ സൗജന്യ റേഷന്‍ വിതരണം ചെയ്യും.
നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ ബോട്ടുതൊഴിലാളികള്‍ ബോട്ടുടമകളുടെ ശുപാര്‍ശ സഹിതവും ഹാര്‍ബര്‍ അനുബന്ധതൊഴിലാളികള്‍ തുറമുഖ അധികൃതരുടെ ശുപാര്‍ശ സഹിതവും പീലിംഗ് ഷെഡ് തൊഴിലാളികള്‍ പീലിംഗ് ഷെഡ് ഉടമയുടെ ശുപാര്‍ശ സഹിതവും 29ന് വൈകീട്ട് അഞ്ചിനകം ഓഫീസുകളില്‍ എത്തിക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
കഴിഞ്ഞവര്‍ഷം ട്രോളിംഗ് നിരോധന കാലയളവില്‍ സൗജന്യ റേഷന്‍ ലഭിച്ചവര്‍ പുതിയ അപേക്ഷ നല്‍കേണ്ടതില്ല. താലൂക്ക്, സ്ഥലം എന്നീ ക്രമത്തില്‍: വടകര താലൂക്ക് – വടകര മത്സ്യഭവന്, കൊയിലാണ്ടി താലൂക്ക് – കൊയിലാണ്ടി മത്സ്യഭവന്, കോഴിക്കോട് താലൂക്ക് – ബേപ്പൂര്‍/ കടലുണ്ടി/ എലത്തൂര്‍ മത്സ്യഭവനുകള്‍.
അപേക്ഷ ഫോം മത്സ്യഭവനുകളില്‍ ലഭിക്കും. അപേക്ഷയോടൊപ്പം റേഷന്‍ കാര്‍ഡ് 1, 2, 22 പേജുകളുടേയും മത്സ്യത്തൊഴിലാളി ക്ഷേമനിധിബോര്‍ഡ് പാസ്സ് ബുക്കിന്റെ ഒന്നാം പേജിന്റെയും വിഹിതം ഒടുക്കിയ വിവരം രേഖപ്പെടുത്തിയ പേജിന്റെയും പകര്‍പ്പ് ഉള്ളടക്കം ചെയ്യണം. ഫോണ്‍ 0495 2383780.
പ്രതികരിക്കാൻ ഇവിടെ എഴുതുക: