നാദാപുരം: നാദാപുരം മേഖലയില്‍ ടാക്സി ജീപ്പുകളില്‍ യാത്രക്കാര്‍ ഇല്ലാതെ ഓട്ടം നിലച്ചതോടെ ജീവിതം വഴിമുട്ടിയ തൊഴിലാളികള്‍ മറ്റു ജോലികള്‍ തേടുന്നു. കോണ്‍ക്രീറ്റിനാവശ്യമായ സിമന്റ് ചുമക്കുന്നതിനും മറ്റുമാണ് തൊഴിലാളികള്‍ ഇറങ്ങിയത്.
ഇതര സംസ്ഥാന തൊഴിലാളികള്‍ അടക്കി വാണിരുന്ന കോണ്‍ക്രീറ്റിന് തൊഴിലാളികളെ കിട്ടാതെ വന്നതോടെ നിലച്ച മട്ടായിരുന്നു. തൊഴിലാളികളെ കിട്ടാതെ പ്രവൃത്തി മുടങ്ങിയ കല്ലാച്ചിയിലെ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് ജോലി മുഴുവന്‍ എറ്റടുത്ത് നടത്തിയിരിക്കുകയാണ് കല്ലാച്ചിയിലെ 13 ജീപ്പ് ഡ്രൈവര്‍മാര്‍. ചെയ്ത് ശീലം ഇല്ലാത്ത ജോലി ആയതിനാല്‍ തുടക്കത്തില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായങ്കിലും പിന്നിട് പ്രശ്നം ഇല്ലാതെ ജോലി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതായി ഡ്രൈവര്‍മാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: