പത്തനംതിട്ട: ജില്ലയില്‍ ആരോഗ്യ പ്രവര്‍ത്തക അടക്കം 17 പേര്‍ക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 186 ആയി. പത്തനംതിട്ട കോവിഡ് ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയ്ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് വാര്‍ഡിലെ ഡ്യൂട്ടിയ്ക്കുശേഷം സമ്പര്‍ക്ക വിലക്കിലായിരുന്നു ഇവര്‍.
ഇവരുമായി ജോലി സമയത്ത് സമ്പര്‍ക്കത്തില്‍ വന്ന എട്ടു പേരെ നിരീക്ഷണത്തില്‍ ആക്കിയിട്ടുണ്ട്. ജൂണ്‍ 14ന് കുവൈറ്റില്‍ നിന്നും എത്തിയ ചുരുളിക്കോട് സ്വദേശിയായ 30 വയസുകാരന്. ജൂണ്‍ 14ന് മഹാരാഷ്ട്രയില്‍ നിന്നും എത്തിയ അയിരൂര്‍ സ്വദേശിയായ 49 വയസുകാരന്. ജൂണ്‍ 14ന് മഹാരാഷ്ട്രയില്‍ നിന്നും എത്തിയ അയിരൂര്‍ സ്വദേശിനിയായ 14 വയസുകാരി. ജൂണ്‍ 15ന് സൗദിഅറേബ്യയില്‍ നിന്നും എത്തിയ ഓതറ വെസ്റ്റ് സ്വദേശിയായ 50 വയസുകാരന്. ജൂണ്‍ 15ന് സൗദിഅറേബ്യയില്‍ നിന്നും എത്തിയ കൂടല്‍ സ്വദേശിയായ 56 വയസുകാരന്.
ജൂണ്‍ ഏഴിന് മഹാരാഷ്ട്രയില്‍ നിന്നും എത്തിയ മൈലപ്ര സ്വദേശിയായ 35 വയസുകാരന്. ജൂണ്‍13ന് കുവൈറ്റില്‍ നിന്നും എത്തിയ വകയാര്‍ സ്വദേശിയായ 52 വയസുകാരന്. ജൂണ്‍ അഞ്ചിന് ദുബായില്‍ നിന്നും എത്തിയ വെട്ടിപ്രം സ്വദേശിയായ 55 വയസുകാരന്. ജൂണ്‍ എട്ടിന് മഹാരാഷ്ട്രയില്‍ നിന്നും എത്തിയ ചാത്തങ്കേരി, പെരിങ്ങര സ്വദേശിയായ 53 വയസുകാരന്. ജൂണ്‍ 12ന് കുവൈറ്റില്‍ നിന്നും എത്തിയ കവിയൂര്‍ സ്വദേശിയായ 41 വയസുകാരന്. മേയ് 26ന് യു.എ.ഇയില്‍ നിന്നും എത്തിയ തടിയൂര്‍ സ്വദേശിയായ 27 വയസുകാരന്. ജൂണ്‍ ആറിന് ഉത്തര്‍പ്രദേശില്‍ നിന്നും എത്തിയ കുളനട സ്വദേശിയായ 22 വയസുകാരന്. ജൂണ്‍ 11ന് കുവൈറ്റില്‍ നിന്നും എത്തിയ കല്ലൂപ്പാറ സ്വദേശിയായ 38 വയസുകാരന്. ജൂണ്‍ 10ന് മഹാരാഷ്ട്രയില്‍ നിന്നും എത്തിയ ചെന്നീര്‍ക്കര സ്വദേശിയായ 48 വയസുകാരന്. ജൂണ്‍ 10ന് മഹാരാഷ്ട്രയില്‍ നിന്നും എത്തിയ ചെന്നീര്‍ക്കര സ്വദേശിനിയായ 47 വയസുകാരി. ജൂണ്‍ 13ന് കുവൈറ്റില്‍ നിന്നും എത്തിയ കുറ്റൂര്‍, വെസ്റ്റ് ഓതറ സ്വദേശിയായ 39 വയസുകാരന് എന്നിവരാണ് ഇന്നലെ രോഗം സ്ഥിരീകരിച്ച മറ്റുള്ളവര്‍.
ഇതോടെ ജില്ലയില്‍ ഇതുവരെ ആകെ 186 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ ആലപ്പുഴ ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ഒരു വ്യക്തി റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയിലും, കോട്ടയം ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ഒരു വ്യക്തി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും ചികിത്സയില്‍ ഉണ്ട്. ഇന്നലെ ചികിത്സയില്‍ ഉണ്ടായിരുന്ന രണ്ടു പേര് രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 66 ആണ്. നിലവില്‍ ജില്ലയില്‍ 119 പേര് രോഗികളായിട്ടുണ്ട്. ഇതില്‍ 115 പേര് ജില്ലയിലും, നാലു പേര് ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 133 പേര് വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ജില്ലയില്‍ നിന്ന് ഇന്നലെ 278 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇനി 893 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: