കാഞ്ഞങ്ങാട്: ഗള്‍ഫില്‍ നിന്നെത്തിയ സ്ത്രീ കാഞ്ഞങ്ങാട് നഗരത്തില്‍ വാഹനത്തിനായി മണിക്കൂറുകളോളം കാത്തുനിന്നതായി ആരോപണം. ഗള്‍ഫില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനത്തില്‍ കൊട്ടി നെടുമ്പാശേരി വിമാനതാവളത്തിലെത്തിയ 54 വയസുള്ള സ്ത്രീ വെള്ളിയാഴ്ച ഉച്ചയോടെയാണ് കെ.എസ്.ആര്‍.ടി. സി ബസില്‍ കാഞ്ഞങ്ങാട്ടെത്തിയത്. അജാനൂര്‍ കൊളവയലിലെ വീട്ടിലേക്ക് പോകാന്‍ സ്ത്രീ മണിക്കൂറുകളോളമാണ് കാഞ്ഞങ്ങാട് പുതിയകോട്ടയില്‍ വാഹനം കാത്തുനിന്നത്. ഇതിനിടെ പോലീസിന്റെ സഹായവും തേടിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് കാഞ്ഞങ്ങാട് നഗരസഭയിലെ ഒരു കൗണ്‍സിലര്‍ ഇടപെട്ട് ആംബുലന്‍സില്‍ സ്ത്രീയെ വീട്ടിലേക്ക് വിടുകയായിരുന്നു.
നാട്ടിലേക്ക് വരുന്ന കാര്യം പഞ്ചായത്ത് അധികൃതരെയും പഞ്ചായത്ത് അംഗത്തെയും അറിയിച്ചിരുന്നുവെന്നും എന്നാല്‍ ആരും അന്വേഷിച്ചില്ലെന്നും വാഹനസൗകര്യം പോലും ഏര്‍പ്പാടാക്കി നല്‍കിയില്ലെന്നും കൊളവയല്‍ സ്വദേശിനി ആരോപിച്ചു. ഭക്ഷണം പോലും കഴിക്കാതെയാണ് സ്ത്രീ കൊച്ചിയില്‍ നിന്നും കാഞ്ഞങ്ങാട്ടേക്ക് വന്നിരുന്നത്. സുരക്ഷാവസ്ത്രവും പെട്ടികളുമായി കാഞ്ഞങ്ങാട്ടെത്തിയ തന്നെ അധികൃതര്‍ തിരിഞ്ഞുനോക്കാതിരുന്നത് ഏറെ മനപ്രയാസമുണ്ടാക്കിയെന്നും സ്ത്രീ വ്യക്തമാക്കി.
വീട്ടില്‍ ക്വാറന്റൈനില്‍ കഴിയാമെന്ന് കൊളവയല്‍ സ്വദേശിനി നേരത്തെ അധികൃതരെ അറിയിച്ചിരുന്നു. ചാര്‍ട്ടേഡ് വിമ ാനത്തില്‍ വരുന്നവരുടെ വിവരം കൃത്യമായി ലഭിക്കാതിരുന്നതാകാം കൊളവയല്‍ സ്വദേശിനിയെ ബന്ധപ്പെടാന്‍ സാധിക്കാതിരുന്നതിന് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. ഫെബ്രുവരി 21നാണ് സന്ദര്‍ശക വിസയില്‍ ഇവര്‍ ഗള്‍ഫിലുള്ള ഭര്‍ത്താവിനരികിലേക്ക് പോയത്. ഭര്‍ത്താവിനൊപ്പം മാര്‍ച്ച് 20ന് തിരികെ വരാന്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നെങ്കിലും കൊറോണ വ്യാപനം അതിന് തടസമാകുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: