പാലക്കാട്: ജില്ലയില്‍ കൊറോണ രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കക്കിടയാക്കുന്നു. ഇന്നലെ 12 വയസുള്ള പെണ്‍കുട്ടിയുള്‍പ്പെടെ 23 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 135 പേരായി. 10 പേര് രോഗമുക്തരായെന്നതാണ് ആശ്വാസം.
ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിയ 12 പേര്‍ക്കും, വിദേശത്ത് നിന്നെത്തിയ 11 പേര്‍ക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ദല്‍ഹിയില്‍ നിന്നെത്തിയ കോട്ടായി സ്വദേശി (44)ഷൊര്‍ണൂര്‍ സ്വദേശി(33) രാജസ്ഥാനില്‍ നിന്നും വന്ന കാരാകുറുശ്ശി സ്വദേശി (28), കര്‍ണാടകയില്‍ നിന്നെത്തിയ
പെരുമാട്ടി സ്വദേശി (30), വണ്ടാഴി മംഗലംഡാം സ്വദേശി (35), തമിഴ്നാട്ടില്‍ നിന്നെത്തിയ മംഗലാംകുന്ന് പൂക്കോട്ടുകാവ് സ്വദേശിനി (20), ഷൊര്‍ണൂര്‍ കവളപ്പാറ സ്വദേശി (60), മണ്ണൂര്‍ പത്തിരിപ്പാല സ്വദേശി (30), പല്ലശ്ശന തോട്ടുംകുളമ്പ് സ്വദേശികളായ (41 ,12 പെണ്‍കുട്ടി)മഹാരാഷ്ട്രയില്‍ നിന്നെത്തിയ ചിറ്റൂര്‍ സ്വദേശി (27), വടക്കഞ്ചേരി പന്നിയങ്കര സ്വദേശിനി (24), ദുബായില്‍ നിന്നും വന്ന കരിമ്പുഴ സ്വദേശി (52), വല്ലപ്പുഴ ചെറുകോട് സ്വദേശി (35), പരുതൂര്‍ സ്വദേശി (46), തേങ്കുറിശ്ശി സ്വദേശി (48), കടമ്പഴിപ്പുറം കുനിപ്പാറ സ്വദേശി (31), സൗദിയില്‍ നിന്നും വന്ന ഷൊര്‍ണൂര്‍ ആറാണി സ്വദേശി (25), ബഹറിനില്‍ നിന്നെത്തിയ കൊടുവായൂര്‍ എത്തനൂര്‍ സ്വദേശി (35), ഖത്തറില്‍ നിന്നെത്തിയ തെങ്കര സ്വദേശി (31), വെള്ളിനേഴി സ്വദേശി (31), കടമ്പഴിപ്പുറം സ്വദേശി (28), കുവൈറ്റില്‍ നിന്നും വന്ന വെള്ളിനേഴി സ്വദേശി (30) എന്നിവര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.
ഇതിനു പുറമെ പാലക്കാട് ജില്ലക്കാരായ അഞ്ച്പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലും ഒരാള്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലും മൂന്ന്പേര്‍ എറണാകുളത്തും ഒരാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സയില്‍ ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: