പത്തനാപുരം; പത്തനാപുരം ഹെഡ്‌പോസ്റ്റ് ഓഫീസിന് കീഴിലുളള പൂങ്കുളഞ്ഞി ബ്രാഞ്ചില്‍ ലക്ഷങ്ങളുടെ തിരിമറി. പരാതിക്കാരുടെ അക്കൗണ്ടുകള്‍ പരിശോധിച്ച് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ലക്ഷങ്ങളുടെ കുറവ് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇ.ഡി പോസ്റ്റ്മാസ്റ്റര്‍ റോബിയെ ജോലിയില്‍ നിന്നും താല്‍കാലികമായി മാറ്റി നിര്‍ത്തി.
എല്ലാമാസവും ലഭിക്കുന്ന പലിശയില്‍ കുറവ് കണ്ടെത്തിയതിനെ തുടര്‍ന്ന് പൂങ്കുളഞ്ഞി സ്വദേശി സാമുവേല്‍ പത്തനാപുരം ഹെഡ്‌പോസ്റ്റോഫീസിലെത്തി അക്കൗണ്ട് പരിശോധിച്ചപ്പോഴാണ ക്രമക്കേട് കണ്ടെത്തിയത്. തുടര്‍ന്ന് ബന്ധപ്പെട്ട അധികൃതര്‍ക്ക് പരാതി നല്‍കുകയായിരുന്നു.
നിക്ഷേപകരുടെ പണം അക്കൗണ്ടില്‍ ഇടാതെ പോസ്റ്റ്മാസ്റ്റര്‍ ബുക്കില്‍ സീല്‍ പതിച്ച് നല്‍കിയത് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. വിവിധ പദ്ധതികള്‍ക്കായി 500ലധികം ആളുകളാണ് പണമടച്ചിട്ടുള്ളത്. വരും ദിവസങ്ങളില്‍ എല്ലാവരുടേയും അക്കൗണ്ടുകള്‍ പരിശോധിച്ച് കൂടുതല്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടോയെന്ന് കണ്ടെത്തുമെന്ന് അടൂര്‍ സബ് ഡിവിഷന്‍ ഐപിഒ ബൈജുകുമാര്‍ പറഞ്ഞു. ആരും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നിക്ഷേപകരുടെ പണത്തിന്റെ ഉത്തരവാദിത്വം പോസ്റ്റല്‍ വകുപ്പിനാണന്നും അദ്ദേഹം ജന്മഭൂമിയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: