ആയൂര്‍: വേങ്ങൂരിലെ ക്വാറന്റൈന് കേന്ദ്രത്തില്‍ സംഘം ചേര്‍ന്ന് മദ്യപാനം. ഗള്‍ഫില്‍ നിന്നു വന്ന പ്രവാസികള്‍ക്ക് ക്വാറന്റൈന് കേന്ദ്രം ഒരുക്കുന്നതിനായി വേങ്ങൂര്‍ ഹോപ്പ് ഫോര്‍ ഏഷ്യ ബൈബിള്‍ സെമിനാരി വിട്ടുനല്‍കിയിരുന്നു.
ഈ കേന്ദ്രത്തില്‍ പത്തോളം ആളുകള്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്. രണ്ട് ദിവസമായി അയല്‍വാസികള്‍ക്ക് ഉറങ്ങാന്‍ കഴിയാത്തവണ്ണം രാത്രി സ്ഥിരമായി മദ്യപിച്ച് ബഹളം ഉണ്ടാക്കുന്നതായി സമീപ വാസികള്‍ കെട്ടിട ഉടമയോട് പരാതി പറഞ്ഞു.
പ്രശ്നം രുക്ഷമായതിനെ തുടര്‍ന്ന് ആളുകള്‍ സംഘടിക്കുകയും പോലിസിനെ വിവരം അറിയിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് വില്ലേജ് ഓഫിസ് അധികൃതരും സിഐയുടെയും നേതൃത്വത്തില്‍ പോലീസും എത്തി. ഇവര്‍ കെട്ടിടം പരിശോധിക്കുകയും സത്യാവസ്ഥ ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥരെ ശാസിക്കുകയും ചെയ്തു.
ഈ കെട്ടിടവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നോക്കുന്നതിന് കെട്ടിട ഉടമ വേങ്ങൂര്‍ നിവാസിയായ ലിവിനെ സ്ഥാപനം ഗവണ്മെന്റിന് വിട്ട് കൊടുന്ന സമയത്ത് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ചുമതലപ്പെടുത്തിയിരുന്നതായി മാനേജര്‍ സാമുവേല്‍കുട്ടി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: