തിരുവനന്തപുരം: പ്രവാസികളെ നാട്ടിലെത്തിക്കാൻ പരിശോധന വേണമെന്ന സർക്കാർ തീരുമാനത്തിനെതിരെയുള്ള പ്രതിപക്ഷ ഉപവാസ സമരത്തിൽ ശാരീരിക അകലം പാലിക്കാത്തതിനാൽ കേസെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ഒരുഫോട്ടോ ഫ്രെയിമിൽ ഉൾപ്പെടാൻ വേണ്ടി തിങ്ങിത്തിരക്കുന്നത് ഇക്കാലത്ത് അനുയോജ്യമാണോ എന്നും പ്രതിപക്ഷം അണികൾക്കും ജനങ്ങൾക്കും എന്ത് സന്ദേശമാണ് നൽകുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. ഇവർക്കെതിരെ നിയനടപടിക്ക് നിർദ്ദേശം നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: