കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമെന്ന് യുഡിഎഫ്. ഇത് സംബന്ധിച്ച കത്ത് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹന്നാന് ജോസ് വിഭാഗത്തിന് കൈമാറി. ഇതോടെ പി.ജെ. ജോസഫിന് തന്റെ ആവശ്യം യുഡിഎഫിനെ കൊണ്ട് അംഗീകരിപ്പിക്കാനായി.അതേ സമയം രാജി തള്ളിയ ജോസ് കെ.മാണി ആവശ്യം അനീതിയാണെന്നും ജോസഫ് മുന്നണിയില്‍ സ്ഥിരം കലഹമുണ്ടാക്കുന്നുവെന്നും പറഞ്ഞു.
ഇതോടെ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള കേരള കോണ്‍ഗ്രസ് വിഭാഗങ്ങള്‍ക്കിടെയിലെ പോര് മൂര്‍ച്ഛിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോസ് വിഭാഗത്തെ കൊണ്ട് രാജിവയ്പ്പിക്കണമെന്ന് പി.ജെ.ജോസഫ് യുഡിഎഫ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുന്നത് വരെ യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കണ്ടെന്നും ജോസഫ് വിഭാഗം തീരുമാനിച്ചിരുന്നു.
എന്നാല്‍ ജോസഫ് വിഭാഗത്തിന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കൈമാറാന്‍ യുഡിഎഫില്‍ ഒരു ധാരണയില്ലെന്നും 2015-ല്‍ കെ.എം.മാണി ഉണ്ടായിരുന്നപ്പോള്‍ തയ്യാറാക്കിയ കരാര്‍ മാത്രമാണ് നിലവിലുള്ളതെന്നും ഇതനുസരിച്ച് പ്രസിഡന്റ് സ്ഥാനം തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും ജോസ് വിഭാഗം പറയുന്നു. ജില്ലാപഞ്ചായത്തിന്റെ അവസാന എട്ട് മാസം പ്രസിഡന്റ് സ്ഥാനം കൈമാറാന്‍ ധാരണയുണ്ടെന്നാണ് ജോസഫ് പക്ഷം പറയുന്നത്.ജോസ് വിഭാഗം രാജിക്ക് തയ്യാറയല്ലെന്ന് വ്യക്തമാക്കിയതോടെ അവിശ്വാസം മാത്രമാണ് ജോസഫ് വിഭാഗത്തിന്റെ മുന്നിലുളള പോംവഴി.
സ്വന്തം തട്ടകത്തിലെ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വി്ട്ട് കൊടുക്കില്ലെന്ന് വ്യക്തമാക്കിയ ജോസ് വിഭാഗം ജോസഫ് പക്ഷത്തിനെതിരെ വിമര്‍ശനം കടുപ്പിച്ചു. ചങ്ങനാശ്ശേരിയിലും കാഞ്ഞിരപ്പളളിയിലും കരാര്‍ പാലിച്ചെന്നും നിര്‍ണ്ണായകമായ തെരഞ്ഞെടുപ്പുകളില്‍ ജോസഫ് യുഡിഎഫില്‍ കലഹം സൃഷ്ടിക്കുകയാണ്. പാലായില്‍ റിബല്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയെന്നും ജോസ് കെ.മാണി ആരോപിച്ചു.
ന്യായമായ തീരുമാനം : ജോസഫ്
കോട്ടയം: യുഡിഎഫ് എടുത്തത് ന്യായയുക്ത തീരുമാനമാണെന്നും ഇത് അംഗീകരിക്കാന്‍ എല്ലാ ഘടകകക്ഷികള്‍ക്കും ഉത്തരവാദിത്വമുണ്ട്. അത് ഒരു കക്ഷി അംഗീകരിക്കില്ലെന്ന് പറഞ്ഞാല്‍ യുഡിഎഫ് ഉചിതമായ തീരുമാനമെടുക്കും.രാജിക്ക് ജോസ് വിഭാഗം തയ്യാറായില്ലെങ്കില്‍ അവിശ്വാസവുമായി മുന്നോട്ട് പോകാനാണ് ജോസഫ് പക്ഷത്തിന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: