തിരുവനന്തപുരം: ലോകം മുഴുവന്‍ പടരുന്ന കൊറോണ എന്ന മഹാമാരിയുടെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര യോഗാ ദിനാചരണം വിപുലമായി ആചരിക്കുന്നു.
തിരുവനന്തപുരം ജില്ലയിലെ 25,000 വീടുകളിലായി നടത്തുന്ന യോഗാ ദിനാചരണത്തില്‍ ഒരു ലക്ഷം പേര് പങ്കാളികളാകും.
കാലത്ത് 7.30 ന് സ്ഥാപനങ്ങളിലും വീടുകളിലുമായി നടക്കുന്ന യോഗാ ദിനാചരണത്തില്‍ പ്രമുഖരായ വ്യക്തികള്‍ ലോക്ക് ഡൗണ്‍ നിയമം പാലിച്ചുകൊണ്ട് യോഗാ പ്രദര്‍ശനത്തില്‍ പങ്കെടുക്കും.
സേവാഭാരതി, ആരോഗ്യ ഭാരതി, ക്രീഡാ ഭാരതിതുടങ്ങി സാമൂഹ്യ കലാ സാംസ്കാരിക ആരോഗ്യരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളും, യോഗാ സ്ഥാപനങ്ങളും, ക്ലബ്ബുകളും ഈ യോഗാ ദിനത്തിന് നേതൃത്വം കൊടുക്കുന്നു.
കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരത്തെ റീജിയണല്‍ ഔട്ട്റീച് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര യോഗാദിനാചരണം വ്യത്യസ്തമായ രീതിയില്‍ ആചരിക്കും. ‘വീട്ടില്‍ യോഗ, കുടുംബത്തോടൊപ്പം യോഗ ‘ എന്നതാണ് ഇക്കൊല്ലത്തെ വിഷയം.
ദേശീയ ആയുഷ് മിഷനുമായി സഹകരിച്ചു കൊണ്ട് റീജിയണല്‍ ഔട്ട്റീച് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ‘യോഗ ഒരു ജീവിതചര്യ ‘ എന്ന വിഷയത്തിലും, ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായി ‘ യോഗ ഒരു ചികിത്സാശാസ്ത്രം ‘ എന്ന വിഷയത്തിലും ഉപന്യാസ മത്സരം, വിവിധ രോഗങ്ങളെ കുറിച്ച് വെബ്ബിനാര്‍ , യോഗയെ കുറിച്ചുള്ള വീഡിയോ മത്സരം തുടങ്ങിയവ സംഘടിപ്പിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: