തൃശൂര്‍: ദേശാഭിമാനി പത്രത്തില്‍ ഇന്ത്യാ വിരുദ്ധ ഭൂപടം. ലഡാക്കിനെ ചൈനയുടെ ഭാഗമായി ചിത്രീകരിച്ച ഭൂപടം പ്രസിദ്ധീകരിച്ചതിന് ചീഫ് എഡിറ്റര്‍ പി. രാജീവിനെതിരെ നിയമ നടപടിക്കൊരുങ്ങി ബിജെപി. അക്സായിചിന് പ്രദേശം ചൈനയുടെ ഭാഗമായും കശ്മീരിന്റെ ഭാഗം പാക്കിസ്ഥാനിലുമുള്‍പ്പെടുത്തിയുമാണ് ഇന്ത്യയുടെ ഭൂപടം പത്രം പ്രസിദ്ധീകരിച്ചത്. നേരത്തെ ഇത്തരം ചിത്രം പ്രദര്‍ശിപ്പിച്ചതിന് ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. അവര്‍ അത് തിരുത്തുകയും ചെയ്തു.
ദേശാഭിമാനി തെറ്റ് തിരുത്തി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ബിജെപി വക്താവ് ബി. ഗോപാലകൃഷ്ണനാണ് അഡ്വ. ജയ്സണ്‍ ടി. പോള്‍ മുഖാന്തരം വക്കീല്‍ നോട്ടീസ് അയച്ചത്. ദേശാഭിമാനിയുടെ പ്രവൃത്തി രാജ്യദ്രോഹമാണെന്നും സിവില്‍-ക്രിമിനല്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഗോപാലകൃഷ്ണന് പറഞ്ഞു. സിപിഎമ്മിന്റെ നയമാണ് ദേശാഭിമാനി പുറത്തുവിട്ടത്. മുഖപത്രത്തിലെ ഭൂപടത്തെ കുറിച്ച് മുഖ്യമന്ത്രിയും കോടിയേരിയും മറുപടി പറയണമെന്നും ഗോപാലകൃഷ്ണന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: