മലപ്പുറം കുറ്റിപ്പുറത്ത് അനധികൃതമായി താമസിച്ചിരുന്ന ബംഗ്ലാദേശ് സ്വദേശി പോലീസ് പിടിയിൽ . സെയ്ദുൽ ഇസ് ലാം മുന്നക്കെതിരെയാണ് കേസെടുത്തത്. തിരുപ്പൂരിൽ നിന്നും നിർമ്മിച്ച വ്യാജ ആധാർ കാർഡ് ഉപയോഗിച്ചായിരുന്നു ഇയാളുടെ താമസം. ഇയാൾ തിരുനാവായയിൽ ഒരു തുണിക്കടയിൽ ജോലി ചെയ്തുവരികയാണ്.
2013 ൽ പാസ്പ്പോർട്ട് ഇല്ലാതെ ഷാക്കിറ ബോർഡർ വഴി ബാംഗ്ലൂരിൽ അത്തിബല്ലെ എന്ന സ്ഥലത്ത് എത്തിയ സെയ്ദുൽ ഇസ് ലാം മുന്ന ബംഗളൂരുവിൽ 40 ദിവസം ജോലി ചെയ്തശേഷം തിരുപ്പൂർ വഴി മലപ്പുറത്തെത്തിയതായാണ് പോലീസിന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായിട്ടുള്ളത്. പിന്നീട് തിരുപ്പൂർ വെച്ച് പശ്ചിമ ബംഗാൾ അഡ്രസ് ഉണ്ടാക്കുകയും ആധാർ കാർഡ് ഉണ്ടാക്കുകയും ചെയ്തു
കല്യാണത്തിനായി 2020 ജനുവരി 5ന് ബംഗ്ലാദേശിൽ പോയി ഫെബ്രുവരി 24 ന് ഇയാൾ തിരിച്ചു വന്നു. കുറ്റിപ്പുറം പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം തുടങ്ങിയിട്ടുണ്ട്. സംഭവത്തിൽ കുറ്റിപ്പുറം പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: