കല്‍പ്പറ്റ:കൊറോണ കാലത്തെ വായനാദിനത്തില്‍ വയനാട് ജില്ല ഹയര്‍സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്കീമിന്റെ നേതൃത്വത്തില്‍ ജില്ലയിലെ എല്‍പി,യുപി, ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി ഓണ്‍ലൈന്‍ പുസ്തകാസ്വാദനം സംഘടിപ്പിക്കുന്നു.
വിദ്യാര്‍ഥികള്‍ തങ്ങള്‍ വായിച്ച ഏതെങ്കിലും ഒരു പുസ്തകത്തെ കുറിച്ചുള്ള ആസ്വാദന കുറിപ്പ് തയ്യാറാക്കി ഓണ്‍ലൈനായി നല്‍കണം.മികച്ച ആസ്വാദന കുറിപ്പിന് ജില്ലാതലത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതാണ്.കൊറോണ എന്ന മഹാമാരി വിദ്യാര്‍ഥികളെ വീട്ടിലാക്കിയപ്പോള്‍ അറിവിനെ കൂടുതല്‍ ഉയരത്തിലേക്കെത്തിക്കാനും, കൂടുതല്‍ ചിന്തിപ്പിക്കാനും പുസ്തകങ്ങള്‍ എന്ന മഹാ വരദാനത്തിനു കഴിയുമെന്ന സന്ദേശം വിദ്യാര്‍ത്ഥികളില്‍ എത്തിക്കുക എന്നതാണ് ഈ പരിപാടിയുടെ ഉദ്ദേശ്യം.പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം എസ് കെ എം ജെ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ എഴുത്തുകാരിയും, അധ്യാപികയുമായ പ്രീത ജി പ്രിയദര്ശനന് നിര്‍വഹിച്ചു.എസ് കെ എം ജെ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ സുധാറാണി എ, നാഷണല്‍ സര്‍വീസ് സ്കീം ജില്ലാ കോര്‍ഡിനേറ്റര്‍ കെ എസ് ശ്യാല്‍, ക്ലസ്റ്റര്‍ കണ്‍വീനര്‍ സാജിദ് പി കെ, പ്രോഗ്രാം ഓഫീസര്‍മാരായ സുദര്ശനന് കെ,ഡി, വിനോദ് ടി എഫ്, മനോജ് വി ജെ എന്നിവര്‍ പങ്കെടുത്തു.ഹയര്‍സെക്കന്‍ഡറി
പ്രതികരിക്കാൻ ഇവിടെ എഴുതുക: