കട്ടപ്പന: വെള്ളയാംകുടി സരസ്വതി വിദ്യാ പീഠം സ്കൂളില്‍ വായനാ ദിനം വ്യത്യസ്തമായ രീതിയില്‍ സംഘടിപ്പിച്ചു. ലോക്ക് ഡൗണ്‍ കാലത്ത് ക്ലാസ് ഇല്ലാതെ വീടുകളില്‍ ഇരിക്കുന്ന വിദ്യാര്‍ത്ഥികളില്‍ വായന ശീലം പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പദ്ധതി ആരംഭിച്ചത്. സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും ഏതെങ്കിലും പുസ്തകം വായിക്കുകയും അതിന്റെ ചിത്രം വാട്സാപ്പില്‍ സ്റ്റാറ്റസ് ഇടുകയും, രക്ഷിതാക്കളുടെ മേല്‍നോട്ടത്തില്‍ മറ്റ് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തും കൊണ്ടാണ് വായനാ വാരാചരണത്തിന് തുടക്കം കുറിച്ചത്. വായനാ സ്റ്റാറ്റസ് പരിപാടി ഏകാത്മ മാനവ ദര്‍ശനം എന്ന പുസ്തകം വായിച്ചുകൊണ്ട് സ്കൂള്‍ പ്രിന്‍സിപ്പല്‍ അനീഷ് കെ.എസ്. തുടക്കം കുറിച്ചു.
വായിക്കുക, വായിക്കാന്‍ പ്രേരിപ്പിക്കുക എന്നതാണ് സ്കൂള്‍ ഈ വായനാദിനത്തില്‍ മുന്നോട്ടു വെക്കുന്ന സന്ദേശം. കൂടാതെ വിദ്യാര്‍ത്ഥികള്‍ക്കായി എല്‍പി, യുപി, എച്ച്എസ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളില്‍ വായന മത്സരവും നടക്കും. വിദ്യാര്‍ത്ഥികള്‍ പുസ്തകങ്ങള്‍ വായിച്ചതിന് ശേഷം ആസ്വാദന കുറിപ്പ് തയ്യാറാക്കി സ്കൂള്‍ തുറക്കുന്ന സമയത്ത് എത്തിക്കുകയും, അത് മൂല്യനിര്‍ണയം നടത്തി മികച്ച 3 ആസ്വാദന കുറിപ്പുകള്‍ക്കു സമ്മാനം നല്‍കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: