കോഴിക്കോട്: ചൈനീസ് ആക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ദേശീയ അദ്ധ്യാപക പരിഷത്ത് (എന്‍ടിയു) ജില്ലാ കമ്മറ്റി ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. കോഴിക്കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന ചടങ്ങ് റിട്ട. കോസ്റ്റ് ഗാര്‍ഡ് ഡയറക്ടര്‍ ജനറല്‍ പ്രഭാകരന് പലേരി ഉദ്ഘാടനം ചെയ്തു. ഭാരതസൈനികര്‍ക്ക് രാഷ്ട്രത്തോടാണ് സ്നേഹമെങ്കില്‍ ചൈനീസ് സൈനികര്‍ക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോടാണ് സ്നേഹമെന്ന് പ്രഭാകരന് പലേരി പറഞ്ഞു. ഭാരതസൈനികര്‍ ഭാരതത്തെ അമ്മയായാണ് കാണുന്നത്. അതുകൊണ്ടു തന്നെ അമ്മയ്ക്കു വേണ്ടിയുള്ള ജീവത്യാഗം അഭിമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍ടിയു ജില്ലാ പ്രസിഡന്റ് കെ. ഷാജിമോന്‍ അദ്ധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. അനൂപ് കുമാര്‍, സംസ്ഥാന സമിതി അംഗം ടി. ദേവദാസ്, ജില്ലാ ജനറല്‍ സെക്രട്ടറി എല്‍.എസ്. കിഷോര്‍, സുബ്ബുകൃഷ്ണന്‍, പി. സതീഷ് കുമാര്‍, ഷാന്‍ കട്ടിപ്പാറ എന്നിവര്‍ സംസാരിച്ചു. കെ. ദീപേഷ്, കെ.കെ. രാജേഷ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: