കാസര്‍കോട്: ഓട്ടോ റിക്ഷകള്‍ക്ക് വര്‍ദ്ധിപ്പിച്ച ഇന്‍ഷൂറന്‍സ് പ്രീമിയം കുറക്കുക ലോക്ക് ഡൗണ്‍ കാലത്തെ പ്രീമിയം ഒഴിവാക്കുക ഓട്ടോ തൊഴിലാളികളെ ജീവിക്കാന്‍ അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് ഓട്ടോ റിക്ഷാ മസ്ദൂര്‍ സംഘം ബിഎംഎസ് കാസര്‍കോട് മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നാഷണല്‍ ഇന്‍ഷൂറന്‍സ് ന്യൂ ഇന്‍ഡ്യ ഇന്‍ഷൂറന്‍സ് എന്നീ കമ്പനികളുടെ ഓഫീസിന് മുന്നില്‍ ധര്‍ണ്ണാ സമരം നടത്തി
മേഖല പ്രസിഡന്റ് എസ്.കെ ഉമേഷിന്റെ അദ്ധ്യക്ഷത വഹിച്ചു. ധര്‍ണ്ണ ബിഎംഎസ് ജില്ല ജോ. സെക്രട്ടറി കെ.വി ബാബു ഉദ്ഘാടനം ചെയ്തു. ബിഎംഎസ് മുനിസിപ്പല്‍ സെക്രട്ടറി റിജേഷ് കെ, സതിഷ് പാറക്കട്ട, സുന്ദര പൂജാരി, പ്രസാദ് നേതാജി എന്നിവര്‍ സംസാരിച്ചു മേഖല സെക്രട്ടറി വിശ്വനാഥ ഷെട്ടി സ്വാഗതവും മോഹന്‍ദാസ് കൊറക്കോട് നന്ദിയും രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: