മൂന്നാര്‍: ദേവികുളം ഗ്യാപ്പ് റോഡില്‍ കഴിഞ്ഞ ദിവസം വന്മലയിച്ചിലുണ്ടായ സ്ഥലത്ത് നാട്ടുകാര്‍ നടത്തിയ പരിശോധനയില്‍ വന്‍ തോതിലുള്ള വെടിമരുന്നുകള്‍ കണ്ടെത്തി.
പാറയുടെ അടിയില്‍ സൂക്ഷിച്ചിരിക്കുന്ന നിലയിലാണ് ഇവ കണ്ടെത്തിയത്. ഇവിടെ കഴിഞ്ഞ ദിവസങ്ങളിലും നിര്‍മ്മാണങ്ങള്‍ നടന്നിരുന്നു. ഇതിന്റെ ഭാഗമായി എത്തിച്ച വെടിമരുന്നുകളാണ് ഇവയെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഇവ കൃത്യമായും സുറക്ഷിതമായ സ്ഥലത്തും സൂക്ഷിക്കണമെന്ന നിയമം ഇവിടെ ലംഘിച്ചിരിക്കുകയാണ്. അശാസ്ത്രീയമായ നിര്‍മ്മാണം മൂലമാണ് ഇവിടെ മലയിടിച്ചില്‍ തുടരുന്നതെന്ന് വിവിധ ഉദ്യോഗസ്ഥര്‍ പറയുമ്പോഴും ഇത് അംഗീകരിക്കാന്‍ നിര്‍മ്മാണത്തിന്റെ മേല്‍നോട്ട ചുമതലയുള്ള എഞ്ചിനീയര്‍ തയ്യാറായിട്ടില്ല.
മലയിടുമെന്ന കാര്യം നേരത്തെ അറിയാമെന്നും വര്‍ഷങ്ങളോളം ഇവിടെ ഇനി മലയിടിയും എന്നുമാണ് ഇദ്ദേഹം പറയുന്നത്. ഈ സാഹചര്യത്തില്‍ ഈ റോഡ് എന്ന് തുറന്ന് കൊടുക്കാനുകുമെന്ന ചോദ്യത്തില്‍ ആര്‍ക്കും ഉത്തരവുമില്ല. സുരക്ഷിതമായി അടുത്ത കാലത്തൊന്നും ഇതുവഴി വാഹനങ്ങള്‍ക്ക് സഞ്ചരിക്കാനാകില്ലെന്ന് ഇതോടെ ഉറപ്പായി.
പ്രത്യേക യോഗം
തൊടുപുഴ: മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ തുടര്‍ച്ചയായി മണ്ണിടിച്ചിലും അപകടങ്ങളും ഉണ്ടാവുകയും റോഡിലൂടെയുള്ള ഗതാഗതം തടസപ്പെടുകയും ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ ദേശീയപാത ഉദ്യോഗസ്ഥരുടെയും റവന്യൂ-പോലീസ് അധികൃതരുടെയും പ്രദേശത്തെ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടെയും യോഗം ജില്ലാ കളക്ടര്‍ വിളിച്ചു. സ്ഥലം എംഎല്‍എ എസ.് രാജേന്ദ്രനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് എന്നിവരും യോഗത്തില്‍ പങ്കെടുക്കും. ഇന്ന് രാവിലെ 11.30ന് ജില്ലാ കളക്ടറുടെ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: