കോട്ടയം: പത്രപ്രവര്‍ത്തക യൂണിയന് സിപിഎമ്മിന് തീറെഴുതിയതിന് പിന്നാലെ മാധ്യമ പ്രവര്‍ത്തകരുടെ പെന്ഷന് ചട്ട പരിഷ്ക്കരണ സമിതിയിലും സിപിഎംകാരായ പത്രപ്രവര്‍ത്തകരെ കുത്തിനിറച്ച് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തെ ഏക പത്രപ്രവര്‍ത്തക യുണിയനെ പോഷക സംഘടനയാക്കാന്‍ കേരളത്തിലെ സിപിഎം മാധ്യമപ്രവര്‍ത്തകര്‍ പരിശ്രമിക്കുന്നതിനിടിയാണ് സര്‍ക്കാര്‍ വക ഈ സഹായം.
പെന്ഷന് ചട്ട ഭേദഗതിയ്ക്കായുളള സമിതിയിലെ മാധ്യമ പ്രവര്‍ത്തക പ്രതിനിധികളെ തീരുമാനിക്കുന്നതിനുളള കീഴ് വഴക്കവും ജനാധിപത്യ മര്യാദയും കാറ്റില്‍ പറത്തി ദേശാഭിമാനിയിലെ പത്രപ്രവര്‍ത്തകരെ മാത്രം ഉള്‍പ്പെടുത്തി സര്‍ക്കാര്‍ സമിതി പുനസംഘടിപ്പിച്ചത്. കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരുടെ ഏക സംഘടനയായ കേരള പത്രപ്രവര്‍ത്തക യൂണിയനെ നോക്കുകുത്തിയാക്കിയാണണ് ഏഴ് പേര് അടങ്ങുന്ന സമിതിയുടെ അദ്ധ്യക്ഷന്‍ വിവര പൊതുജന സമ്പര്‍ക്ക വകുപ്പ് ഡയറക്ടറാണ്. ധനകാര്യ, നിയമം, തൊഴില്‍ നൈപുണ്യം എന്നി വകുപ്പിലെ ജോയിന്റ് സെകക്രട്ടറിമാര് സര്‍ക്കാര്‍ പ്രതിനിധികളായി സമിതിയിലുണ്ട്.
കേരള പത്രപ്രവര്‍ത്തക യൂണിയനെ പ്രതിനിധീകരിച്ച് പത്രപ്രവര്‍ത്തക യൂണിയന്റെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവും ദേശാഭിമാനിയിലെ മാദ്ധ്യമ പ്രവര്‍ത്തകനുമായ വി.എം.സുരേഷും, വിരമിച്ച മാദ്ധ്യമ പ്രവര്ത്തകന് എം.പദ്മനാഭനും അടങ്ങുന്നതാണ് സമിതി. ഇത് സംബന്ധിച്ച് മെയ് 28ന് 65/ 2020 ഐ ആന്‍ഡ് പിആര്‍ നമ്പരായി സര്‍ക്കാര്‍ ഉത്തരവും പുറത്തിറക്കി. സംഘടനയുമായി ആശയവിനിമയം പോലും നടത്താതെയുളള ഈ തീരുമാനം മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ കടുത്ത പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്. പത്രപ്രവര്‍ത്തക യൂണിയന്റെ സംസ്ഥാന പ്രസിഡന്റും ജനറല്‍ സെക്രട്ടറിയുമാണ് സാധാരണയായി ഇത്തരം സമിതികളില്‍ അംഗങ്ങളാകേണ്ടത്.
കെ.എം ബഷീറിനെ മദ്യലഹരിയില്‍ കാറോടിച്ച് കൊലപ്പെടുത്തിയ ഐഐഎസ് ഉദ്യോഗസ്ഥനെ സര്‍വീസില്‍ തിരിച്ചെടുക്കുന്നതിനെ രഹസ്യമായി അനുകൂലിച്ച പാര്‍ട്ടി പ്രതത്തിന്റെ പ്രതിനിധിയെയാണ് പെന്ഷന് സമിതിയിലേക്ക് സര്‍ക്കാര്‍ തെരഞ്ഞെടുത്തതെന്ന ആരോപണമാണ് ഉയരുന്നത്. പത്രപ്രവര്‍ത്തക യൂണിയന്റെ സംസ്ഥാന പ്രസിഡന്റ് അടക്കം രണ്ട് സംസ്ഥാന ഭാരവാഹികള്‍ തിരുവനന്തപുരത്ത് സേവനമനുഷ്ഠിക്കുമ്പോഴാണ് ഒരു കൂടിയാലോചനയുമില്ലാതെ പെന്ഷന് സമിതിയും പാര്‍ട്ടി പത്രത്തിന് അടിയറവച്ചത് . ഇതിനായി ഇതുവരെയുള്ള എല്ലാ കീഴ്വഴക്കവും സര്‍ക്കാര്‍ അട്ടിമറിച്ചു.
മാധ്യമങ്ങളുടെ പ്രതിനിധിയായി ഉള്‍പ്പെടുത്തി എം.പദ്മനാഭന് യുണിയന്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പാനല്‍ പ്രതിനിധിയായി മത്സരിച്ച് ഇപ്പോള്‍ വിരമിച്ച മാധ്യമ പ്രവര്ത്തകനെയാണെന്നതാണ് ശ്രദ്ധേയം. മാദ്ധ്യമ മേഖലയില്‍ സിപിഎമ്മിന്റെ ഫ്രാക്ഷന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന പല പ്രമുഖരെയും ഒഴിവാക്കിയാണ് സമിതി രൂപീകരിച്ചത്. സിപിഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും എപ്പോഴും ന്യായീകരിക്കുന്ന മാദ്ധ്യമ പ്രവര്‍ത്തകരും പട്ടികയില്‍ നിന്നും പുറത്തായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: