ബീജിങ് : ലഡാക്കിലെ ഗല്‍വാനില്‍ കഴിഞ്ഞദിവസം നടത്തിയ ആക്രമണത്തിനിടെ ഇന്ത്യന്‍ സൈനികരെ ആരേയും പിടിച്ചുവെച്ചിട്ടില്ലെന്ന് ചൈന. ഇന്ത്യന്‍ സൈനികര്‍ തങ്ങള്‍ പിടിച്ചുവെച്ചിട്ടില്ലെന്നും ചൈനീസ് വിദേശ മന്ത്രാലയ വക്താവ് ഷാഒ ലിജിയാന്‍ അറിയിച്ചു.
ലഡാക്കില്‍ ചൈനയുടെ പ്രകോപനത്തിനിടെ ഇന്ത്യന്‍ സൈനികരെ ആരേയും കാണാതായിട്ടില്ലെന്ന് ഇന്ത്യന്‍ വിദേശ മാന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവയാണ് അറിയിച്ചത്. ഇതിന് പിന്നാലെ ഇന്ത്യന്‍ സൈനികര്‍ ആരും തങ്ങളുടെ പക്കല്‍ ഇല്ലെന്ന് ഷാഒയും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. ഇന്ത്യന്‍ ആര്‍മിയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ 10 സൈനികരെ കാണാതായെന്ന് ചില മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തുവിട്ടിരുന്നു.
അതേസമയം അതിര്‍ത്തിയില്‍ കഴിഞ്ഞ ദിവസമുണ്ടായ പ്രകോപനത്തിന്റ പശ്ചാത്തലത്തില്‍ വ്യോമസേനാ മേധാവി ആര്.കെ.എസ്. ബദൗരിയ ലഡാക്കിലെത്തി. നിലവിലെ സ്ഥിതിഗതികള്‍ പരിശോധിക്കുന്നതിനായാണ് ബദൗരിയ ലഡാക്കിലെത്തിയത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ബദൗരിയ എത്തിയിരിക്കുന്നത്.
ശ്രീനഗര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ അദ്ദേഹം സംസ്ഥാനത്തെ പ്രതിരോധ സംവിധാനങ്ങള്‍ വിലയിരുത്തി. ലേ, ശ്രീനഗര്‍ വിമാനത്താവളങ്ങള്‍ ഇന്ത്യയെ സംബന്ധിച്ചിത്തോളം പ്രധാനമാണ്. കിഴക്കന്‍ ലഡാക്കില്‍ എന്തെങ്കിലും ഓപ്പറേഷനുകള്‍ നടത്തേണ്ട സാഹചര്യമുണ്ടായല്‍ ഈ വ്യോമത്താവളങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം ശക്തമാക്കും. കൂടാതെ ശ്രീനഗര്‍ വിമാനത്താവളത്തിലേക്ക് പോര് വിമാനങ്ങളും ഇന്ത്യ മാറ്റി.
അതിര്‍ത്തിയില്‍ ചൈനയുടെ കടന്നുകയറ്റം അവസാനിപ്പിക്കുന്നതിനായി പ്രദേശത്തെ സുരക്ഷയും കര്‍ശ്ശനമാക്കിയിട്ടുണ്ട്. കൂടുതല്‍ യുദ്ധവിമാനങ്ങളും വിന്യസിച്ചു കഴിഞ്ഞു. ബദൗരിയയുടെ നേതൃത്വത്തില്‍ അതിര്‍ത്തിയിലെ സുരക്ഷാ സംവിധാനങ്ങള്‍ വിലയിരുത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: